|    Nov 21 Wed, 2018 9:11 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

50ഓളം മയിലുകളെ വിഷം വച്ചുകൊന്നു

Published : 6th August 2018 | Posted By: kasim kzm

മറയൂര്‍: തമിഴ്‌നാട്ടിലെ അഴകര്‍കോവില്‍ മധുരം പാളയത്തില്‍ കൃഷിയിടങ്ങളില്‍ 50ഓളം മയിലുകളെ ചത്തനിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെ ഗ്രാമത്തിലെ കൃഷിയിടങ്ങളിലും വീട്ടുമുറ്റങ്ങളിലും മയിലുകളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടതിനെ തുടര്‍ന്ന് ഗ്രാമവാസികള്‍ പോലിസിലും വനംവകുപ്പിലും വിവരം അറിയിക്കുകയായിരുന്നു.
അമരാവതി, വൈഗ ഡാമുകളിലെ വെള്ളം തുറന്നുവിട്ടതോടെ ഹെക്റ്റര്‍കണക്കിന് പ്രദേശത്ത് കൃഷി ആരംഭിച്ചിരുന്നു. മയിലുകള്‍ കൂട്ടത്തോടെ പറന്നെത്തി കൃഷി നശിപ്പിക്കുന്നതു പതിവായതിനെ തുടര്‍ന്ന് കര്‍ഷകര്‍ വിഷം വച്ചതാവാമെന്നു പോലിസ് പറഞ്ഞു. വനംവകുപ്പ് നടത്തിയ അന്വേഷണത്തില്‍ തെങ്ങിലെ ചെല്ലികളെ നശിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന കീടനാശിനി നെല്ലില്‍ തളിച്ച കൂനകളായി കൃഷിയിടങ്ങളില്‍ ഇട്ടിരിക്കുന്നത് കണ്ടു.
ദേശീയ പക്ഷിയായ മയിലിനെ ഐയുസിഎന്‍ —റെഡ് ഡാറ്റാ ബുക്കില്‍ ഷെഡ്യൂള്‍ ഒന്ന് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മയിലുകളെ ബോധപൂര്‍വം ധാന്യങ്ങള്‍ക്കുള്ളില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ വ്യക്തികളെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുമെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ആറുമുഖം പറഞ്ഞു. ചത്ത മയിലുകളെ പോസ്റ്റ്മാര്‍ട്ടം നടത്തി മറവു ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss