50വര്‍ഷം പ്രതിപക്ഷത്തിരിക്കേണ്ടി വന്നാലും അജ്മലിനെ മുഖ്യമന്ത്രിയാക്കില്ല-അമിത് ഷാ
BY sdq Kappan6 April 2016 4:24 AM GMT
X
sdq Kappan6 April 2016 4:24 AM GMT
ഗുവാഹത്തി: അസമില്‍ തുടര്‍ച്ചയായി 50 വര്‍ഷം പ്രതിപക്ഷത്തിരിക്കാന്‍ ബിജെപിക്ക് സാധിക്കുമെന്നും എന്നാലും എഐയുഡിഎഫ് നേതാവ് ബദറുദ്ദീന്‍ അജ്മലിനെ മുഖ്യമന്ത്രിയാക്കാന്‍ പാര്‍ടി തയ്യാറല്ലെന്നും ബിജെപി അധ്യക്ഷന്‍ അമിത് ഷാ.
പ്രതിപക്ഷത്തിരിക്കേണ്ടി വന്നാലും അജ്മലുമായി സഹകരിക്കാന്‍ പാര്‍ടി തയ്യാറാവില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അധികാരത്തിലെത്തിയാല്‍ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി അടക്കും-അമിത് ഷാ പറഞ്ഞു.
അസമില്‍ തങ്ങളുടെ പിന്തുണയില്ലാതെ ഒരു പാര്‍ടിക്കും സര്‍ക്കാര്‍ രൂപീകരിക്കാനാവില്ലെന്ന് എഐയുഡിഎഫ് അധ്യക്ഷന്‍ ബദറുദ്ദീന്‍ അജ്മല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അസമില്‍ ബംഗ്ലാദേശി പൗരന്മാരുണ്ടെങ്കില് അവരെ വെടിവെച്ചു കൊല്ലൂവെന്നും രാജ്യത്തെ യഥാര്‍ത്ഥ പൗരന്മാരെ ബംഗ്ലാദേശിന്റെ പേരില്‍ പീഡിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പട്ടിരുന്നു. ബംഗ്ലാദേശ് അതിര്‍ത്തി പൂട്ടി സീല്‍ ചെയ്യണമെന്നാണ് തന്റെ പാര്‍ടിയുടെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Next Story
RELATED STORIES
തലപ്പുഴയില്‍ മാവോവാദികള്‍ എത്തി; തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍...
24 April 2024 6:19 AM GMTശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത്...
18 April 2024 12:11 PM GMTചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMT