Flash News

50വര്‍ഷം പ്രതിപക്ഷത്തിരിക്കേണ്ടി വന്നാലും അജ്മലിനെ മുഖ്യമന്ത്രിയാക്കില്ല-അമിത് ഷാ

50വര്‍ഷം പ്രതിപക്ഷത്തിരിക്കേണ്ടി വന്നാലും അജ്മലിനെ മുഖ്യമന്ത്രിയാക്കില്ല-അമിത് ഷാ
X
amit_shah_PTI
ഗുവാഹത്തി:  അസമില്‍ തുടര്‍ച്ചയായി 50 വര്‍ഷം പ്രതിപക്ഷത്തിരിക്കാന്‍ ബിജെപിക്ക് സാധിക്കുമെന്നും എന്നാലും എഐയുഡിഎഫ് നേതാവ്  ബദറുദ്ദീന്‍ അജ്മലിനെ മുഖ്യമന്ത്രിയാക്കാന്‍ പാര്‍ടി തയ്യാറല്ലെന്നും ബിജെപി അധ്യക്ഷന്‍ അമിത് ഷാ.
പ്രതിപക്ഷത്തിരിക്കേണ്ടി വന്നാലും അജ്മലുമായി സഹകരിക്കാന്‍ പാര്‍ടി തയ്യാറാവില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അധികാരത്തിലെത്തിയാല്‍ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി അടക്കും-അമിത് ഷാ പറഞ്ഞു.

അസമില്‍ തങ്ങളുടെ പിന്തുണയില്ലാതെ ഒരു പാര്‍ടിക്കും സര്‍ക്കാര്‍ രൂപീകരിക്കാനാവില്ലെന്ന് എഐയുഡിഎഫ് അധ്യക്ഷന്‍ ബദറുദ്ദീന്‍ അജ്മല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അസമില്‍ ബംഗ്ലാദേശി പൗരന്‍മാരുണ്ടെങ്കില്‍ അവരെ വെടിവെച്ചു കൊല്ലൂവെന്നും രാജ്യത്തെ യഥാര്‍ത്ഥ പൗരന്‍മാരെ ബംഗ്ലാദേശിന്റെ പേരില്‍ പീഡിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പട്ടിരുന്നു. ബംഗ്ലാദേശ് അതിര്‍ത്തി പൂട്ടി സീല്‍ ചെയ്യണമെന്നാണ് തന്റെ പാര്‍ടിയുടെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it