|    Aug 15 Wed, 2018 5:15 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

5.95 ലക്ഷം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ്

Published : 2nd August 2018 | Posted By: kasim kzm

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ അന്ത്യോദയ അന്നയോജന വിഭാഗത്തില്‍പ്പെട്ട 5.95 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഓണക്കിറ്റുകള്‍ നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാനത്തെ മദ്‌റസാ അധ്യാപകര്‍ക്ക് ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കുന്നതിനുള്ള ബില്ല് ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു.
സപ്ലൈകോ വഴിയാണ് ഓണക്കിറ്റ് വിതരണം ചെയ്യുക. ഇതിന് 6.91 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തെ 81 ലക്ഷം കാര്‍ഡുടമകള്‍ക്ക് ഒരു കിലോ പഞ്ചസാര 22 രൂപ നിരക്കില്‍ റേഷന്‍കടകള്‍ വഴി വിതരണം ചെയ്യും. മദ്‌റസാ അധ്യാപകരുടെ പെന്‍ഷന്‍, ചികില്‍സാ ആനുകൂല്യം, മക്കളുടെ വിവാഹത്തിനുള്ള ധനസഹായം, വനിതാ അംഗങ്ങള്‍ക്കുള്ള പ്രസവാനുകൂല്യം തുടങ്ങിയവ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനാണ് ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കുന്നത്. അംഗമായ ഓരോ മദ്‌റസാ അധ്യാപകനും പ്രതിമാസം 50 രൂപ അംശാദായം അടയ്ക്കണം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss