|    Mar 29 Wed, 2017 11:05 am

5.13 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി ഭീമയ്ക്കു കൈമാറാനുള്ള കരാര്‍ റദ്ദാക്കി

Published : 12th July 2016 | Posted By: SMR

തിരുവനന്തപുരം: എറണാകുളം കടവന്ത്രയില്‍ സിഡ്‌കോയുടെ 5.13 ഏക്കര്‍ ഭൂമി ഭീമ ജ്വല്ലറിക്കു കൈമാറാന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കൈക്കൊണ്ട നടപടി റദ്ദാക്കിയതായി വ്യവസായമന്ത്രി ഇ പി ജയരാജന്‍ നിയമസഭയെ അറിയിച്ചു.
ഭീമയില്‍നിന്ന് സിഡ്‌കോ കൈപ്പറ്റിയിരുന്ന 50 ലക്ഷം രൂപ തിരികെ നല്‍കാനും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. വി എസ് അച്യുതാനന്ദന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ചട്ടവിരുദ്ധമായി സര്‍ക്കാര്‍സ്ഥലം ചുളുവിലയ്ക്ക് സ്വകാര്യകമ്പനിക്കു കൈമാറാന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തും.
കരാര്‍ നല്‍കിയതിനെക്കുറിച്ചു പരിശോധിക്കാന്‍ വ്യവസായവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തുന്നതിന് സര്‍ക്കാരിനു മടിയില്ലെന്നും ജയരാജന്‍ വ്യക്തമാക്കി. ആയിരം കോടിയിലേറെ രൂപ മതിപ്പുവിലയുള്ള കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്തുള്ള പ്രസ്തുത ഭൂമി 15 കോടി രൂപ മാത്രം മുന്‍കൂര്‍ വാങ്ങി 80 വര്‍ഷത്തേക്ക് ഭീമ ജ്വല്ലറിക്ക് കൈമാറാനായിരുന്നു യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്.
സര്‍ക്കാരിന്റെ പൊതുമുതല്‍ നശിപ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day