|    Jul 28 Fri, 2017 4:40 am
FLASH NEWS
Home   >  Todays Paper  >  page 7  >  

5 സംസ്ഥാനങ്ങളില്‍ മാവോവാദി ബന്ദ്

Published : 3rd November 2016 | Posted By: SMR

വിശാഖപട്ടണം: ഒഡീഷയിലെ മല്‍ക്കാന്‍ഗിരി ജില്ലയില്‍ മാവോവാദികളെ പോലിസ് കൂട്ടക്കൊല ചെയ്തതില്‍ പ്രതിഷേധിച്ച് അഞ്ച് സംസ്ഥാനങ്ങളില്‍ ഇന്ന് ബന്ദ്. ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡീഷ, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ബന്ദാചരിക്കാനാണു മാവോവാദികള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞമാസം നടന്ന പോലിസ് നടപടിയില്‍ 24 മാവോവാദികളാണു കൊല്ലപ്പെട്ടിരുന്നത്. ബന്ദിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക