|    Oct 19 Fri, 2018 11:52 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

5 വയസ്സുകാരിയെ സ്‌കൂളില്‍ ബലാല്‍സംഗത്തിന് ഇരയാക്കി

Published : 11th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: അഞ്ചു വയസ്സുകാരിയെ സ്വകാര്യ സ്‌കൂളില്‍ പ്യൂണ്‍ ബലാല്‍സംഗം ചെയ്തു. ഡല്‍ഹിയിലെ ഷഹ്ദാരയിലാണ് സംഭവം. പ്യൂണ്‍ വികാസി(40)നെ അറസ്റ്റ് ചെയ്തതു.  പെണ്‍കുട്ടിയെ ഒഴിഞ്ഞ ക്ലാസ്മുറിയിലെത്തിച്ചാണ് വികാസ് പീഡനത്തിന് ഇരയാക്കിയത്. മുമ്പ് രണ്ടു വിദ്യാലയങ്ങളില്‍ ജോലി നോക്കിയിരുന്ന വികാസിനെതിരേ പരാതിയൊന്നും ഉണ്ടായിട്ടില്ല. സ്‌കൂള്‍ അധികൃതരുടെ അനാസ്ഥയാണ് സംഭവത്തിനു കാരണമെന്ന് കുട്ടിയുടെ മാതാവ് പ്രതികരിച്ചു. സംഭവത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ മജിസ്‌ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിട്ടുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss