|    Jul 18 Wed, 2018 12:29 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

5 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 74 കാരന് തടവ്

Published : 25th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: അഞ്ചു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ എഴുപത്തിനാലുകാരന് 10 വര്‍ഷം തടവുശിക്ഷ. ഉത്തര ഡല്‍ഹി സ്വദേശിയായ വിജയ് എന്നയാളെയാണ് ഡല്‍ഹി അഡീഷനല്‍ സെഷന്‍സ് ജഡ്ജി സീമാ മൈനി ശിക്ഷിച്ചത്. കുറ്റകൃത്യത്തിന്റെ രീതി പരിഗണിക്കുമ്പോള്‍ പ്രതിയുടെ പ്രായത്തിന് അനുസൃതമായ ദാക്ഷിണ്യം അര്‍ഹിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പീഡനത്തിനിരയായ കുട്ടിക്ക് ഡല്‍ഹി ലീഗല്‍ സര്‍വീസ് അതോറിറ്റി 1.5 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.  കുട്ടിയുടെ മാനസിക വളര്‍ച്ചയെയടക്കം ബാധിക്കുന്നതാണ് ചെറുപ്രായത്തിലുണ്ടായ സംഭവമെന്നും കോടതി നിരീക്ഷിച്ചു. പോക്‌സോ നിയമപ്രകാരമായിരുന്നു കേസിലെ നടപടികള്‍. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 19നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി താമസിച്ചിരുന്ന കെട്ടിടത്തില്‍ തന്നെയുള്ള കുടുംബത്തിലെ കുട്ടിയാണ് പീഡനത്തിനിരയായത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss