|    Apr 26 Thu, 2018 3:34 am
FLASH NEWS

5 പവന്‍ സ്വര്‍ണം മോഷ്ടിച്ച് മുങ്ങിയ യുവാവ് അറസ്റ്റില്‍

Published : 2nd March 2018 | Posted By: kasim kzm

രാജകുമാരി: തോണ്ടിമലയ്ക്കു സമീപമുള്ള രണ്ട് വീടുകളില്‍ നിന്നായി 15 പവന്‍ സ്വര്‍ണം മോഷ്ടിച്ച് മുങ്ങിയ യുവാവ് അറസ്റ്റിലായി. കട്ടപ്പന, തൊണ്ണൂറേക്കര്‍, മേട്ടുക്കുഴിക്കര പുതുലയം വീട്ടില്‍ സ്റ്റീഫ(32)നെയാണ് ശാന്തമ്പാറ സിഐ ഷിബു പാപ്പച്ചനും സംഘവും തമിഴ്‌നാട്ടിലെ നാമക്കലില്‍ നിന്ന് പിടികൂടിയത്.
കഴിഞ്ഞ നവംബര്‍ 30 ന് തോണ്ടിമല സ്വദേശി രഘുവിന്റെ വീട്ടില്‍ നിന്ന് 4 പവന്‍ സ്വര്‍ണവും ഫെബ്രുവരി 19 ന് ചൂണ്ടല്‍ സ്വദേശി സെല്‍വത്തിന്റെ വീട്ടില്‍ നിന്ന് 11 പവന്‍ സ്വര്‍ണവും മോഷ്ടിച്ച കേസിലാണ് സ്റ്റീഫനെ പിടികൂടിയത്.
ജില്ലയിലെ വിവിധ പോലിസ് സ്‌റ്റേഷനുകളിലായി ഏഴ് മോഷണ കേസുകള്‍ ഇയാളുടെ പേരിലുണ്ട്. തോണ്ടിമലയിലും ചൂണ്ടലിലും വീടുകളില്‍ മോഷണം നടന്ന ദിവസം ഇയാളെ ഇവിടെ വച്ച് ചില നാട്ടുകാര്‍ കണ്ടിരുന്നു. ഇരുചക്രവാഹനത്തില്‍ ചുറ്റിക്കറങ്ങിയ അപരിചിതനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലിസ് പ്രതിയെ തിരിച്ചറിഞ്ഞത്. തേനിയിലെ ഇയാളുടെ പരിചയക്കാരായ ചില സ്വര്‍ണക്കടക്കാര്‍ക്ക് സ്വര്‍ണം വിറ്റ ശേഷം നാമക്കലിലുള്ള ഭാര്യവീടിലേക്ക് പോവുകയായിരുന്നു. നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss