|    Sep 21 Thu, 2017 5:20 am
Home   >  Todays Paper  >  Page 5  >  

5 പള്ളിയുണ്ടെങ്കില്‍ അഞ്ചിടത്തും ബാങ്ക് വിളിക്കണോയെന്ന് ഷംസീര്‍ എംഎല്‍എ

Published : 13th August 2016 | Posted By: SMR

പാനൂര്‍(കണ്ണൂര്‍): ഒരു ടൗണില്‍ അഞ്ചു പള്ളിയുണ്ടെങ്കില്‍ അഞ്ചിടത്തും ഒരേസമയം ബാങ്ക് വിളിക്കേണ്ടതുണ്ടോയെന്ന് ഡിവൈഎഫ്‌ഐ നേതാവും തലശ്ശേരി എംഎല്‍എയുമായ എ എന്‍ ഷംസീര്‍. പ്രഫ. എ പി അബ്ദുല്‍ ഖാദര്‍ ട്രസ്റ്റ് മതഭീകരതയ്‌ക്കെതിരേ സംഘടിപ്പിച്ച മാനവിക കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇക്കാര്യം മതസംഘടനകള്‍ ഗൗരവമായി ചര്‍ച്ച ചെയ്യണം. അതേസമയം, ബാലകൃഷ്ണപ്പിള്ളയുടെ പ്രസ്താവനയുമായി തന്റെ വാക്കുകളെ ചേര്‍ത്തുവയ്ക്കരുതെന്നും ഷംസീര്‍ പറഞ്ഞു.
ആഴ്ചകള്‍ക്കു മുമ്പ്, കേരളാ കോണ്‍ഗ്രസ്(ബി) ചെയര്‍മാനും മുന്‍ മന്ത്രിയുമായ ബാലകൃഷ്ണപ്പിള്ള ബാങ്ക് വിളിയെയും ന്യൂനപക്ഷങ്ങളെ കടന്നാക്രമിച്ചും നടത്തിയ പ്രസംഗം വിവാദമായിരുന്നു.  പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് കേസെടുക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക