5 പാക് നയതന്ത്രപ്രതിനിധികള്‍ക്ക് അനുമതിയില്ല

ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ ഈഡന്‍ഗാര്‍ഡനില്‍ നടക്കുന്ന ട്വന്റി ലോകകപ്പ് ക്രിക്കറ്റ് മല്‍സരം കാണുന്നതിന് അഞ്ചു പാകിസ്താന്‍ നയതന്ത്രപ്രതിനിധികള്‍ക്ക് ഇന്ത്യ അനുമതി നിഷേധിച്ചു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യത്തിന് വഴിവച്ചിട്ടുണ്ട്. ഐഎസ്‌ഐയുമായുള്ള ബന്ധമാരോപിച്ചാണ് കൊല്‍ക്കത്തയ്ക്ക് പോവാനുള്ള അനുമതി നിഷേധിച്ചത്.
പാകിസ്താനും ബംഗ്ലാദേശും തമ്മില്‍ ഇന്നു നടക്കുന്ന മല്‍സരം കാണാന്‍ രണ്ടു പാകിസ്താന്‍ നയതന്ത്രപ്രതിനിധികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും അഞ്ചുപേര്‍ക്കാണ് അനുമതി നല്‍കാത്തതെന്നും ഇന്ത്യന്‍ നയതന്ത്രവൃത്തങ്ങള്‍ അറിയിച്ചു.
നയതന്ത്രപ്രതിനിധികള്‍ക്ക് അനുമതി നിഷേധിച്ചത് നിര്‍ഭാഗ്യകരമാണെന്ന് പാകിസ്താന്‍ ഹൈക്കമ്മീഷന്‍ വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു. ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ ഇതുസംബന്ധിച്ച് വിളിപ്പിക്കുമെന്നും അവര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it