Flash News

5 ശൂദ്രന്മാരെ കൊല്ലുന്നത് ഒരു അശ്വമേധയാഗത്തിനു തുല്യമെന്ന് ആര്‍എസ്എസ് വനിത

5 ശൂദ്രന്മാരെ കൊല്ലുന്നത് ഒരു അശ്വമേധയാഗത്തിനു തുല്യമെന്ന് ആര്‍എസ്എസ് വനിത
X
തിരുവനന്തപുരം: അഞ്ചു ശൂദ്രന്മാരെ കൊല്ലുന്നത് ഒരു അശ്വമേധയാഗത്തിനു തുല്യമായ പുണ്യകര്‍മ്മമാണെന്ന് ദുര്‍ഗാ വാഹിനി എന്ന ആര്‍എസ്എസ് വനിതാ സംഘടനയുടെ അംഗമായ സഞ്ജീവനി മിശ്ര. മിശ്രയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വിവാദമായി. തുടര്‍ന്ന്
വിമര്‍ശനവും പ്രതിഷേധവും രൂക്ഷമായപ്പോള്‍ അവര്‍ പോസ്റ്റു പിന്‍വലിച്ചു. ഇതിനെതിരേ ധനമന്ത്രി തോമസ് ഐസകും രംഗത്തെത്തി
സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തിന്റെ വിഷബാധയേറ്റ തലച്ചോറുകള്‍ എത്രമാത്രം അപകടകാരികളായാണ് മാറുന്നത്. പരസ്യമായി ഇത്തരം ആക്രോശങ്ങള്‍ മുഴക്കാന്‍ ഒരു നിയമവും നീതിവ്യവസ്ഥയും അവര്‍ക്കു പ്രതിബന്ധമല്ല. തികച്ചും സ്വാഭാവികമായാണ് ജാതിവെറിയും വിദ്വേഷവും പുലമ്പുന്നതെന്നും തോമസ് ഐസക് പറഞ്ഞു.




ഇവരുടെ ഫേസ് ബുക്ക് പേജിലെ മറ്റൊരു ചര്‍ച്ച ശ്രദ്ധയില്‍പ്പെടുത്താം. ബുദ്ധന്റെയും അംബേദ്കറുടെയും ചിത്രങ്ങളില്‍ വിളക്കു വയ്ക്കുന്ന ഒരു ചിത്രം ഷെയര്‍ ചെയ്ത് അവര്‍ ചോദ്യം ചെയ്തത് ചിത്രം വരച്ച പെണ്‍കുട്ടിയെയാണ്.
ബുദ്ധന്റെ ചിത്രത്തിനേക്കാള്‍ വലുതായാണ് അംബേദ്കറുടെ ചിത്രം. അതാണ് അപരാധം. അതിന്് പെണ്‍കുട്ടിയെ ശുദ്രയെന്ന് വിളിച്ചാണ് അധിക്ഷേപിക്കുന്നത്. ഇത്തരത്തിലുള്ള അഞ്ചുപേരെ കൊന്നാല്‍ ഒരശ്വമേധം നടത്തുന്നതിന്റെ പുണ്യം കിട്ടുമെന്നാണ് ആര്‍എസ്എസുകാരി പ്രചരിപ്പിക്കുന്നതെന്നും ്അദ്ദേഹം പറഞ്ഞു.
സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തിന് അടിമപ്പെട്ടവരുടെ ജാതിവെറി എത്രമേല്‍ ഹിംസാത്മകമാണെന്ന് ഓരോ ദിവസവും പ്രകടമാവുകയാണ്. സഞ്ജീവനി മിശ്രയെപ്പോലുള്ളവരുടെ ഈ സവര്‍ണ ബോധമാണ് ഇക്കഴിഞ്ഞ ദിവസം ദളിത് പ്രക്ഷോഭത്തിനു നേരെ തോക്കേന്തിയതും നിറയൊഴിച്ചതും ദളിതരെ കൊന്നതും.നമ്പൂതിരി മുതല്‍ നായാടി വരെയുള്ളവരെ കാവി പതാകയ്ക്കു കീഴില്‍ ഒരുമിപ്പിക്കാന്‍ നടക്കുന്നവര്‍ കണ്ണടയ്ക്കുന്നത് സഞ്ജീവനി മിശ്രയെപ്പോലുള്ള യാഥാര്‍ത്ഥ്യത്തിനെതിരെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it