5 വിമാനത്താവളങ്ങള്‍ നിര്‍മിച്ചെന്ന് മോദി; നുണയെന്ന് കണക്കുകള്‍

3ന്യൂഡല്‍ഹി: തന്റെ ഭരണകാലത്ത് 35 വിമാനത്താവളങ്ങള്‍ നി ര്‍മിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവകാശവാദം പച്ചനുണയെന്നു വ്യക്തമാക്കി കണക്കുകള്‍. സിക്കിമില്‍ പുതിയ വിമാനത്താവളം ഉദ്ഘാടനം ചെയ്തശേഷം നടത്തിയ പ്രസംഗത്തിലാണ് മോദി ഈ അവകാശവാദം ഉന്നയിച്ചത്. 2014 വരെ രാജ്യത്ത് 65 വിമാനത്താവളങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് 100 ആയി എന്നായിരുന്നു അദ്ദേഹം പ്രസ്താവിച്ചത്. ഈ അവകാശവാദം ശരിവച്ച് പ്രധാനമന്ത്രിയുടെ ഓഫിസ് ട്വീറ്റും ചെയ്തു. ഇന്ത്യയിലെ 100ാമത്തെ വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങിയെന്നായിരുന്നു ട്വീറ്റ്. ഇതില്‍ 35 എണ്ണവും കഴിഞ്ഞ നാലുവര്‍ഷത്തിനിടെയാണ് നിര്‍മിച്ചതെന്ന അവകാശവാദവും ട്വീറ്റിലുണ്ട്.
എന്നാല്‍, കണക്കുകള്‍ വെളിപ്പെടുത്തുന്ന യാഥാര്‍ഥ്യം മറ്റൊന്നാണ്്. 2014ല്‍ തന്നെ 94 വിമാനത്താവളങ്ങള്‍ രാജ്യത്തുണ്ട്. ഇവയില്‍ 33 എണ്ണത്തിലേക്ക് സര്‍വീസ് ആരംഭിക്കുക മാത്രമാണ് മോദി സര്‍ക്കാരിന്റെ കാലത്ത് ചെയ്തതെന്ന് വ്യോമയാനമന്ത്രാലയത്തിലെ രേഖകള്‍ പറയുന്നു. രാജ്യത്ത് വ്യോമമേഖലയുമായി ബന്ധപ്പെട്ട നിര്‍മാണങ്ങള്‍ക്ക് അനുമതി നല്‍കുന്നത് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ്. 129 വിമാനത്താവളങ്ങളാണ് 2017-18ലെ വാര്‍ഷിക കണക്കു പ്രകാരം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നത്.

Next Story

RELATED STORIES

Share it