Flash News

5 വയസ്സുകാരിയെ പീഡിപ്പിച്ച് വഴിയരികില്‍ ഉപേക്ഷിച്ചു



ബംഗളൂരു: അഞ്ചു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കെജി ഹള്ളി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ രാത്രികാല റോന്തുചുറ്റല്‍ നടത്തുന്ന പോലിസുകാരാണ് അബോധാവസ്ഥയില്‍ കുട്ടിയെ റോഡരികില്‍ കണ്ടെത്തിയത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ കുട്ടിയെ സര്‍ക്കാര്‍ ബോറിങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ശാരീരിക മുറിവുകള്‍ സുഖപ്പെടുത്താന്‍ കഴിയുന്നവയാണെന്നും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിന്റെ ആഘാതത്തിലാണ് കുട്ടിയെന്നും ഡോക്ടര്‍ മഞ്ജുനാഥ് പറഞ്ഞു.  കുട്ടിയുടെ തലയ്ക്കും ജനനേന്ദ്രിയത്തിനും ഗുരുതര പരിക്കുകളുണ്ട്.  ലൈംഗിക അതിക്രമത്തില്‍നിന്നും കുട്ടികളെ സംരക്ഷിക്കുന്ന നിയമം (പോക്‌സോ) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ബംഗളൂരു എസിപി ഹേമന്ത് നിമ്പല്‍ക്കര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it