5 വയസ്സുകാരിക്ക് ഖാപ് പഞ്ചായത്തിന്റെ ഭ്രഷ്ട്; 10 പേര്‍ക്കെതിരേ കേസ്‌

കോട്ട (രാജസ്ഥാന്‍): അഞ്ച് വയസ്സുകാരിക്കു 11 ദിവസത്തോളം ഭ്രഷ്ട് കല്‍പിച്ച 10ഓളം ഗ്രാമ പ്രമുഖര്‍ക്കെതിരേ പോലിസ് കേസെടുത്തു. അഞ്ച് വയസ്സുകാരിയായ ദലിത് പെണ്‍കുട്ടിയെയാണു ഭ്രഷ്ട് കല്‍പിച്ച് 11 ദിവസത്തോളം കൃത്യമായ ഭക്ഷണം നല്‍കാതെ പീഡിപ്പിച്ചത്.  സംസ്ഥാന ശിശുസംരക്ഷണ വകുപ്പ് മേധാവി മന്‍വാന്‍ ചതുര്‍വേദിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പോലിസ് കേസെടുത്തത്.
ഭ്രഷ്ട് കല്‍പിക്കപ്പെട്ടതിനെ തുടര്‍ന്നു പെണ്‍കുട്ടി സ്വന്തം വീട്ടുമുറ്റത്താണു താമസിച്ചത്. അടുത്തുള്ള പാത്രത്തിലേക്ക് അകലെ നിന്ന് എറിഞ്ഞുകൊടുക്കുന്ന ഭക്ഷണം കഴിച്ച് 11 ദിവസമാണ് ഈ അഞ്ചു വയസ്സുകാരി കഴിഞ്ഞത്. ഹിന്ദോളി പോലിസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സ്‌കൂള്‍ പരിസരത്ത് വച്ച് അങ്ങാടിക്കുരുവിയുടെ മുട്ടകള്‍ പൊട്ടിച്ചെന്ന് ആരോപിച്ചാണ് കുട്ടിക്ക് ഗ്രാമത്തലവന്‍മാര്‍ ഭ്രഷ്ട് കല്‍പിച്ചത്. കുരുവിയുടെ മുട്ടകള്‍ പൊട്ടിച്ചത് ഗ്രാമത്തില്‍ ദൗര്‍ഭാഗ്യം കൊണ്ടുവരുമെന്നും ഇതിനാല്‍ ഭ്രഷ്ട് കല്‍പിക്കണമെന്നുമുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണു കുട്ടിക്ക് ഖാപ് പഞ്ചായത്ത് ശിക്ഷ വിധിച്ചത്.
Next Story

RELATED STORIES

Share it