|    Oct 19 Thu, 2017 12:20 am
FLASH NEWS
Home   >  Todays Paper  >  page 12  >  

496.77 ഹെക്ടര്‍ കണ്ടല്‍വനം റിസര്‍വ് ഫോറസ്റ്റാക്കും

Published : 28th October 2016 | Posted By: SMR

തിരുവനന്തപുരം: മാന്‍ഗ്രോവ് സര്‍വേ പ്രകാരം സംസ്ഥാനത്ത് 496.77 ഹെക്ടര്‍ കണ്ടല്‍ വനപ്രദേശം റിസര്‍വ് വനമാക്കി സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നതായി മന്ത്രി കെ രാജു നിയമസഭയില്‍ അറിയിച്ചു. വനംവകുപ്പ് ഓരോ വര്‍ഷവും 230 കോടിയുടെ വനോല്‍പന്നങ്ങള്‍ വില്‍പന നടത്തുന്നുണ്ട്. സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ 2089.62 ഹെക്ടര്‍ പ്രദേശത്ത് കാട്ടുതീ ഉണ്ടായിട്ടുണ്ട്. തൃശൂര്‍ സെന്‍ട്രല്‍ സര്‍ക്കിളിലാണ് ഏറ്റവും കൂടുതല്‍ തീപ്പിടിത്തമുണ്ടായത്- 488.56 ഹെക്ടര്‍. ഈസ്‌റ്റേണ്‍ സര്‍ക്കിള്‍ പാലക്കാട്- 419.8 ഹെക്ടര്‍, നോര്‍ത്തേണ്‍ സര്‍ക്കിള്‍ കണ്ണൂര്‍- 390.21 ഹെക്ടര്‍. അഗസ്ത്യവനത്തില്‍ കാട്ടുതീ ഉണ്ടായില്ലെന്നും മന്ത്രി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക