|    Sep 26 Tue, 2017 3:58 am
FLASH NEWS

49 പാക്കറ്റ് ബ്രൗണ്‍ഷുഗറും 50 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു

Published : 30th November 2016 | Posted By: SMR

ആലുവ: ആലുവ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നടത്തിയ പരിശോധനയില്‍ മയക്കുമരുന്നുമായി ഉത്തരേന്ത്യക്കാര്‍ പിടിയില്‍. 50 ഗ്രാം കഞ്ചാവുമായി പശ്ചിമബംഗാള്‍, മൂര്‍ഷിദാബാദ് സ്വദേശിയായ ടിങ്കു മൊല്ല ആലുവ കെഎസ്ആര്‍ടിസി ബസ്റ്റാന്റിന് സമീപത്തുനിന്നും, 49 പായ്ക്കറ്റ് ബ്രൗണ്‍ഷുഗറുമായി മൂര്‍ഷിദാബാദ് സ്വദേശി ബിക്രമാദിത്യറോയ് ആലുവ താലൂക്ക് ആശുപത്രിയ്ക്ക് മുമ്പില്‍നിന്നുമാണ് പിടിയിലായത്. നാട്ടില്‍നിന്നും സുലഭമായി കിട്ടുന്ന ബ്രൗണ്‍ഷുഗര്‍ 10 മി.ഗ്രാം വച്ചുള്ള ചെറുപൊതികളിലാക്കി 200 രൂപവച്ചാണ് ബിക്രമാദിത്യറായ് വിറ്റിരുന്നത്. പ്രധാനമായും പെരുമ്പാവൂര്‍ മേഖലകളില്‍ താമസിക്കുന്ന ഉത്തരേന്ത്യക്കാര്‍ക്കിടയിലാണ് ബ്രൗണ്‍ഷുഗര്‍ വിറ്റിരുന്നത്. ഈ മാസം 9ാം തിയ്യതി 94 പൊതി ബ്രൗണ്‍ഷുഗറുമായി മൂര്‍ഷിദാബാദ് സ്വദേശി ബബ്‌ലു ഹൊസൈന്‍ ഷേഖ് എന്നയാളെ ആലുവ എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി പിടികൂടിയിരുന്നു. ആവശ്യക്കാര്‍ എന്ന വ്യാജേനയാണ് പ്രതികളെ സമീപിച്ച് മയക്കുമരുന്ന് പിടികൂടിയത്. പ്രതികളെ ഇന്ന് കോടതി മുമ്പാകെ ഹാജരാക്കും. റെയ്ഡില്‍ ആലുവ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എംഎസ് ബാലകൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എം എം അരുണ്‍കുമാര്‍, എ ബി സജീവ്കുമാര്‍, റ്റി ജി രാജേഷ്, പി പി ഷിവിന്‍, വാസുദേവന്‍, ശശി ആചാരി, പ്രിവന്റീവ് ഓഫിസര്‍മാരായ അനീഷ് മോഹന്‍, സുരേഷ് കുമാര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക