|    Oct 22 Sun, 2017 2:10 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

4827 കോടി ചെലവില്‍ 11 ഹൈവെ പദ്ധതികള്‍

Published : 2nd October 2016 | Posted By: SMR

ദോഹ: 4827 കോടി റിയാല്‍ ചെലവില്‍ 11 ഹൈവെ പദ്ധതികള്‍ ഖത്തര്‍ പൊതുമരാമത്ത് വകുപ്പ്(അശ്ഗാല്‍) നടപ്പിലാക്കുന്നതായി പ്രാദേശിക അറബി പത്രം റിപോര്‍ട്ട് ചെയ്തു. 2017-2018 കാലഘട്ടത്തില്‍ ഈ പദ്ധതികളെല്ലാം യാഥാര്‍ഥ്യമാവും. ദോഹക്കകത്തും പുറത്തുമുള്ള ജനവാസ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് പുതിയ റോഡുകള്‍ നിര്‍മിക്കുകയാണ് ഹൈവെ പദ്ധതികളിലൂടെ ലക്ഷ്യമാക്കുന്നത്.
രണ്ട് ബില്യണ്‍ റിയാല്‍ ചെലവില്‍ നിര്‍മിക്കുന്ന ശമാല്‍ റോഡ് പദ്ധതിയും ഇതില്‍പ്പെടുന്നു. നാല് ഘട്ടങ്ങളിലായി നിര്‍മിക്കുന്ന പുതിയ ഓര്‍ബിറ്റല്‍ റോഡും ഹൈവെ പദ്ധതിയുടെ ഭാഗമാണ്. 326 കോടി റിയാലാണ് ഒന്നാം ഘട്ട ചെലവ്. രണ്ടാം ഘട്ടം 427 കോടി റിയാലിനും മൂന്നാം ഘട്ടം 689 കോടി റിയാലിനുമാണ് നടപ്പിലാക്കുന്നത്. നാലാം ഘട്ടം 348 കോടി റിയാലിനും നടപ്പിലാക്കും.
499 കോടി റിയാലിനു നടപ്പിലാക്കുന്ന ലുസൈല്‍ എക്‌സ്പ്രസ് വേ പദ്ധതിയും അശ്ഗാല്‍ ഹൈവെ പദ്ധതിയില്‍പ്പെട്ടതാണ്. ദുഖാന്‍ ഹൈവെ(224 കോടി റിയാല്‍), ദുഖാന്‍ ഈസ്റ്റ് ഹൈവെ(693 കോടി റിയാല്‍), റയ്യാന്‍ റോഡ്(471 കോടി റിയാല്‍), ഈസ്റ്റ്-വെസ്‌റ്റേണ്‍ ആക്‌സിസ്(422 കോടി റിയാല്‍), റൗദ അല്‍ഖെയ്ല്‍ റോഡ് വികസനം(277 കോടി റിയാല്‍), ജുമൈലിയ്യ-ലഅ്ത്തൂരിയ്യ-ശെയ്ഹാനിയ്യ റോഡ്(78.8 കോടി റിയാല്‍), വക്‌റ പാരലല്‍ റോഡ്(234 കോടി റിയാല്‍) എന്നിവയാണ് അശ്ഗാല്‍ 2018നുള്ളില്‍ നടപ്പിലാക്കുന്ന റോഡ് പദ്ധതികള്‍.
2015 ഡിസംബര്‍ വരെ 5000 കോടി റിയാലിന്റെ ഹൈവെ റോഡ് പദ്ധതികള്‍ക്കാണ് അശ്ഗാല്‍ കരാറിലെത്തിയിരിക്കുന്നത്. റയ്യാന്‍ റോഡ്, ജാസിം ബിന്‍ മുഹമ്മദ് സ്ട്രീറ്റ്, എഫ് റിങ് റോഡ്, ലഹ്‌വീല ലിങ്ക് റോഡ്, ഉബൈദലി റൗണ്ട്എബൗട്ടിലെ ഇരുമ്പ് പാലം, ഈസ്റ്റേണ്‍ ഇന്‍ഡസ്ട്രിയല്‍ റോഡ് എന്നീ പദ്ധതികള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞതായി അശ്ഗാല്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക