kozhikode local

480 കുപ്പി മാഹി മദ്യം കണ്ടെടുത്തു

കോഴിക്കോട്: കൊയിലാണ്ടിയില്‍ കണ്ണൂര്‍-കോഴിക്കോട് ദേശീയ പാതയില്‍ എക്‌സൈസ് നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ 480 കുപ്പി മാഹി മദ്യം കണ്ടെടുത്തു. സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ പി മുരളീധരന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം നടത്തിയ റെയ്ഡിലാണ് 10 കാര്‍ബോര്‍ഡ് പെട്ടികളില്‍ സൂക്ഷിച്ചിരുന്ന മദ്യം പിടികൂടിയത്.
പ്രതികളെ കുറിച്ച് എക്‌സൈസ് സംഘം അന്വേഷണം ആരംഭിച്ചു. വിദേശമദ്യത്തിന്റെ ലഭ്യതക്കുറവ് മൂലം വ്യാജമദ്യത്തിന്റെ ഉല്‍പ്പാദനവും വിപണനവും വര്‍ധിക്കുമെന്ന ഇന്റലിജന്‍സ് റിപോര്‍ട്ടിനെ തുടര്‍ന്ന് എക്‌സൈസ് വകുപ്പ് നിരന്തരം ജാഗ്രതയിലാണ്. ഇലക്ഷന്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ വാറ്റ് ചാരായം, മാഹി മദ്യം എന്നിവ വ്യാപകമാകുവാനിടയുള്ളതിനാല്‍ എക്‌സൈസ് പരിശോധനകളും റെയിഡുകളും ശക്തമാക്കിയിട്ടുണ്ട്. വളരെ കാലത്തിന് ശേഷമാണ് ഇത്ര അധികം മാഹി മദ്യം പിടിച്ചെടുക്കുന്നത്. എക്‌സൈസ് സംഘത്തില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ യൂസഫ്, പി മനോജ്, രാമകൃഷ്ണന്‍, എം സജീവന്‍, സുജിത്ത് ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it