|    Dec 4 Sun, 2016 7:47 pm

48 പന്തില്‍ സെഞ്ച്വറി; റിഷഭ് പാന്ത് റെക്കോഡ് ബുക്കില്‍

Published : 9th November 2016 | Posted By: SMR

റാഞ്ചി: ഇന്ത്യയില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിക്കാരനെന്ന റെക്കോഡ് യുവ വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പാന്തിന്. രഞ്ജി ട്രോഫിയില്‍ ജാര്‍ഖണ്ഡിനെതിരേയാണ് ഡല്‍ഹിക്കുവേണ്ടി പാന്ത് ചരിത്രം കുറിച്ചത്.
കേവലം 48 പന്തില്‍ നിന്നായിരുന്നു താരത്തിന്റെ സെഞ്ച്വറി നേട്ടം. 67 പന്തില്‍ 135 റണ്‍സ് വാരിക്കൂട്ടിയാണ് പാന്ത് പുറത്തായത്. എട്ടു ബൗണ്ടറികളും 13 കൂറ്റന്‍ സിക്‌സറുകളും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
28 വര്‍ഷങ്ങള്‍ക്കുമുമ്പ് തമിഴ്‌നാടിന്റെ വി ബി ചന്ദ്രശേഖര്‍ സ്ഥാപിച്ച റെക്കോഡാണ് പാന്തിനു മുന്നില്‍ വഴിമാറിയത്. അന്നു 56 പന്തിലായിരുന്നു ചന്ദ്രശേഖര്‍ മൂന്നക്കം കടന്നത്. 1988-99ല്‍ ഇറാനി കപ്പിലായിരുന്നു അദ്ദേഹത്തിന്റെ അവിസ്മരണീയ ബാറ്റിങ്. ഈ പ്രകടനം 1990ലെ ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലും ചന്ദ്രശേഖറിന് സ്ഥാനം നേടിക്കൊടുത്തു.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ലോകത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി ആസ്‌ത്രേലിയയുടെ ഡേവിഡ് ഹൂക്ക്‌സിന്റെ പേരിലാണ്. 1982ല്‍ 34 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് താരം റെക്കോഡിട്ടത്.
ഈ സീസണില്‍ മിന്നുന്ന പ്രകടനമാണ് പാന്ത് കാഴ്ചവയ്ക്കുന്നത്. ഏഴ് ഇന്നിങ്‌സുകളിലായി 133.16 ശരാശരിയില്‍ 799 റണ്‍സ് താരം ഇതുവരെ നേടിക്കഴിഞ്ഞു. 113.17 ആണ് സ്‌ട്രൈക്ക് റേറ്റ്. സീസണിലെ നാലാം സെഞ്ച്വറിയാണ് പാന്ത് ജാര്‍ഖണ്ഡിനെതിരേ നേടിയത്. അഞ്ചു മല്‍സരങ്ങളില്‍ മാത്രം 44 സിക്‌സറുകളും താരം പറത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day