|    Jan 18 Thu, 2018 11:50 am
FLASH NEWS
Home   >  National   >  

48 മണിക്കൂറിനുള്ളില്‍ ഇന്ത്യ വിടണം:പാക് താരങ്ങളോട് നവനിര്‍മ്മാണ്‍ സേന

Published : 24th September 2016 | Posted By: mi.ptk

pak-actors

മുംബൈ: പാക്‌സിസ്താന്‍ താരങ്ങള്‍ ഇന്ത്യവിടണമെന്ന് നവനിര്‍മ്മാണ്‍ സേനയുടെ താക്കീത്. ഇന്ത്യന്‍ സിനിമകളിലും ടെലിവിഷന്‍ പരിപാടികളിലും അഭിനയിച്ചുകൊണ്ടിരിക്കുന്ന പാക്‌സ്താനി നടീനടന്മാരും കലാകാരന്മാരും 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്നാണ് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ അന്ത്യശാസനം. ഈ സാഹചര്യത്തില്‍ പാക് താരങ്ങള്‍ക്ക് മതിയായ സംരക്ഷണം നല്‍കുമെന്ന് മഹാരാഷ്ട്ര പോലീസ് വ്യക്തമാക്കി. മതിയായ രേഖകളുമായി രാജ്യത്ത് കഴിയുന്ന എല്ലാ വിദേശികള്‍ക്കും പൂര്‍ണ്ണ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് മുംബൈ ജോയിന്റ് പോലീസ് കമ്മീഷണര്‍ ദേവന്‍ ഭാരതി അറിയിച്ചു.
ഉറിയില്‍ പട്ടാള ക്യാംപിന് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നവനിര്‍മാണ്‍ സേനയുടെ ഭീഷണി.
പാക്‌സിതാന്‍ നടനും പാട്ടുകാരനുമായ ഫവാദ് ഖാന്‍, നടി മഹിറ ഖാന്‍, അലി സഫര്‍ എന്നിവരോടാണ് ഉടന്‍ ഇന്ത്യ വിട്ട് പോകാന്‍ ആവശ്യപ്പെട്ടത്. പാക് നടീനടന്മാര്‍ ഇന്ത്യന്‍ താരങ്ങളുടെ അവസരങ്ങള്‍ തട്ടിയെടുക്കുകയാണെന്ന് നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറയുടെ ഭാര്യ ശാലിനി താക്കറെ പറഞ്ഞു. പാക് താരങ്ങളെവച്ച് സിനിമയും സീരിയലും ടെലിവിഷന്‍ പരിപാടികളും ചെയ്യുന്ന സംവിധായകര്‍ക്കും സാങ്കേതികവിദഗ്ധര്‍ക്കും ഭീഷണിയുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day