Flash News

48കാരന്റെ വയറ്റില്‍ നിന്ന് 639 ആണികള്‍ പുറത്തെടുത്തു



കൊല്‍ക്കത്ത: മാനസിക വെല്ലുവിളി നേരിടുന്ന 48കാരന്റെ വയറ്റില്‍ നിന്ന് ഒരുകിലോഗ്രാമിലേറെ ഭാരം വരുന്ന 639 ആണികള്‍ നീക്കം ചെയ്തു. കൊല്‍ക്കത്ത മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയയിലൂടെ കാന്തത്തിന്റെ സഹായത്താല്‍ ആണികള്‍ പുറത്തെടുത്തത്. ആണികളും മണ്ണും ഇയാള്‍ വിഴുങ്ങാറുണ്ടായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മണ്ണും പുറത്തെടുത്തിട്ടുണ്ട്. ഉത്തര 24 പര്‍ഗാനാസ് ജില്ലക്കാരനായ ഇയാളെ ഉദരവേദനയെ തുടര്‍ന്ന് ആദ്യം സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
Next Story

RELATED STORIES

Share it