|    Oct 21 Sun, 2018 10:47 pm
FLASH NEWS
Home   >  National   >  

46 മദ്‌റസകളുടെ ഗ്രാന്റ് നിര്‍ത്തലാക്കി യോഗി സര്‍ക്കാര്‍

Published : 14th September 2017 | Posted By: shadina sdna

ലക്‌നൗ: ഉത്തര്‍ പ്രദേശിലെ 46 മദ്‌റസകളുടെ ഗ്രാന്റ് നിര്‍ത്തലാക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ നിശ്ചയിച്ച നിലവാരം മദ്‌റസകള്‍ക്കില്ലെന്നാരോപിച്ചാണ് നടപടി. കാണ്‍പൂര്‍, കുഷിനഗര്‍, കാനൂജ്, മൗ, അസംഗര്‍ഷ്, മഹാരാജ്ഗഞ്ച്, സിദ്ധാര്‍ത്ഥ നഗര്‍, മഹോബ ശ്രവാസ്തി, ബനാറസ്, ഗാസിപൂര്‍, ജൗന്‍പൂര്‍, ബാരാബങ്കി, സന്ത് കോബിര്‍നഗര്‍, ജാന്‍സി എന്നിവിടങ്ങളിലെ
മദ്‌റസകള്‍ക്കുള്ള ധനസഹായമാണ് നിര്‍ത്തിയിരിക്കുന്നത്. മാസം മദ്‌റസകള്‍ക്ക് ധനസഹായമായി നാലു ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. യുപിയില്‍ 560 മദ്‌റസകള്‍ക്കാണ് സര്‍ക്കാര്‍ ഗ്രാന്റ് നല്‍കുന്നത്. ഇതില്‍ 46 മദ്‌റസകളുടെ ധനസഹായമാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. യോഗി സര്‍ക്കാരിന്റെ നടപടിക്കെതിരേ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് രംഗത്തെത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss