45 ബില്ലുകള്‍ രാജ്യസഭയുടെ പരിഗണനയില്‍

ന്യൂഡല്‍ഹി: രാജ്യസഭയില്‍ 45 ബില്ലുകള്‍ പാസാകാതെ കിടക്കുന്നു. ഇതിലൊരു ബില്ല് ഏതാണ്ട് 30 വര്‍ഷം മുമ്പ് അവതരിപ്പിച്ചതാണ്. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ചരക്കു സേവനനികുതി ബില്ല് അടക്കമുള്ളവയാണ് രാജ്യസഭയുടെ പരിഗണനയിലിരിക്കുന്നത്. അഴിമതി പുറത്തുകൊണ്ടുവരുന്നവരെ സംരക്ഷിക്കുന്ന ബില്ലും രാജ്യസഭയുടെ പരിഗണനയിലാണ്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഭേദഗതി ബില്ല് 1987ല്‍ അവതരിപ്പിച്ചതാണ്. ഇതുവരെ പാസാക്കാന്‍ കഴിഞ്ഞിട്ടില്ല. ലോക്‌സഭയുടെ പരിഗണനയില്‍ അഞ്ചു ബില്ലുകളാണുള്ളത്.
Next Story

RELATED STORIES

Share it