malappuram local

45 മീറ്റര്‍ ചുങ്കപ്പാത പദ്ധതി സര്‍ക്കാര്‍ പുനപ്പരിശോധിക്കണം

തേഞ്ഞിപ്പലം: കേരളത്തില്‍ സംഭവിച്ച പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പതിനായിരങ്ങളെ കുടിയിറക്കി വിടുന്ന 45 മീറ്റര്‍ ചുങ്കപ്പാത പദ്ധതിയെക്കുറിച്ച് സര്‍ക്കാര്‍ പുനര്‍വിചിന്തനത്തിന് തയ്യാറാവണമെന്ന് എന്‍എച്ച് സംയുക്ത സമരസമിതി സംസ്ഥാന കണ്‍വീനര്‍ ഹാഷിം ചേന്ദമ്പള്ളി. ഇരുപതിനായിരത്തോളം വീടുകള്‍ പൂര്‍ണമായും മുക്കാല്‍ ലക്ഷത്തോളം വീടുകള്‍ ഭാഗികമായും പ്രളയത്തില്‍ തകര്‍ന്നിട്ടുണ്ട്. ചുങ്കപ്പാതയുടെ പേരില്‍ ഇനിയും മാരകമായ തോതിലുള്ള കുടിയിറക്കല്‍ സംസ്ഥാനത്തിന് താങ്ങാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രകൃതി ചൂഷണത്തിന്റെ വ്യാപ്തിയും കണക്കിലെടുക്കണമെന്ന് ഹാഷിം ആവശ്യപ്പെട്ടു.
ചേളാരിയില്‍ ദേശീയപാത ഇരകളുടെ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി കെ പ്രദീപ് മേനോന്‍, എന്‍എച്ച് ആക്്ഷന്‍ ജില്ലാ കണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പലം, ബാലകൃഷ്ണന്‍ കാക്കഞ്ചേരി, എട്ടുവീട്ടില്‍ ഷാഫി, ഷൗക്കത്തലി രണ്ടത്താണി, ടി വി ശ്രീധരന്‍, ജയ ഇടിമൂഴിക്കല്‍, പി എം ഹസന്‍ ഹാജി, അബു പടിക്കല്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it