malappuram local

45 ദിവസത്തിനിടെ ചൈല്‍ഡ്‌ലൈനില്‍ ലഭിച്ചത് 13 നവജാത ശിശുക്കള്‍



പുത്തനത്താണി:  45 ദിവസത്തിനിടയില്‍ മലപ്പുറം ജില്ലയില്‍നിന്നുമാത്രം 13 നവജാത ശിശുക്കളെ ചൈല്‍ഡ്‌ൈലനില്‍ ലഭിച്ചു. നാല്‍പതു ദിവസം മാത്രം പ്രായമായ പെണ്‍കുട്ടിയെ കഴിഞ്ഞദിവസം മാതാവ് ചൈല്‍ഡ്‌ലൈനില്‍ ഏല്‍പിച്ചു. ചൈല്‍ഡ് ലൈനിന്റെ ടോള്‍ഫ്രീ നമ്പറില്‍ മാതാവ് വിളച്ചറിയിച്ചതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുട്ടിയെ ലഭിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി നാടുവിട്ട വ്യക്തിയില്‍ ജനിച്ച പെണ്‍കുഞ്ഞാണെന്നും കുഞ്ഞിനെ വളര്‍ത്താന്‍ കഴിയില്ലെന്നും, ഏറ്റെടുക്കണമെന്നും യുവതി ആവശ്യപ്പെട്ടതോടെയാണ് യുവതിക്ക് കൗണ്‍സിലിങ് നല്‍കി ചൈല്‍ഡ്‌ലൈന്‍ കുട്ടിയെ ഏറ്റെടുത്തത്. തുടര്‍ന്ന് കുട്ടിക്ക് മാതാവിന്റെ സമ്മതത്തോടെ പേര് നല്‍കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം അഡ്വ.ഹാരിസ് പഞ്ചിളിക്കു മുമ്പാകെ ഹാജരാക്കുകയും വൈദ്യ പരിശോധനയ്ക്കുശേഷം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. 60 ദിവസത്തിനുള്ളില്‍ അമ്മയ്ക്കുവേണമെങ്കില്‍ കുട്ടിയെ തിരിച്ചു ആവശ്യപ്പെടാവുന്നതാണ്.  പ്രവര്‍ത്തനങ്ങള്‍ക്ക് ൈചല്‍ഡ്‌ലൈന്‍ കോ-ഓഡിനേറ്റര്‍ അന്‍വര്‍ കാരക്കാടന്‍, കൗണ്‍സിലര്‍മാരായ റാഷിദ് തിരൂര്‍, അര്‍ച്ചന ജിതേഷ് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it