|    Nov 21 Wed, 2018 7:57 am
FLASH NEWS
Home   >  Todays Paper  >  page 11  >  

Published : 10th November 2018 | Posted By: kasim kzm

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഏകപക്ഷീയമായ ഒരു ഗോളിന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ പരാജയപ്പെടുത്തി മുംബൈ സിറ്റി എഫ്‌സി. നാലാം മിനുറ്റില്‍ അര്‍ണോള്‍ഡ് ഇസോകോയാണ് ഗോള്‍ നേടിയത്. ഇതോടെ ഏഴ് മല്‍സരങ്ങളില്‍ നാലെണ്ണത്തില്‍ വിജയിച്ച്് മുംബൈ പോയിന്റ് നിലയില്‍ മൂന്നാമതെത്തി. ചെ്‌ന്നൈയിന്‍ എഫ്‌സിയെ 1-0നും, ഡല്‍ഹി ഡൈനാമോസിനെയും പൂനെ എഫ്‌സിയെയും 1-0നുമാണ് തിനു മുന്‍പ്്് മുംബൈ പരാജയപ്പെടുത്തിയത്. കേരളാ ബ്ലാസ്റ്റേഴ്‌സുമായുള്ള മല്‍സരത്തില്‍ 1-1ന് മുംബൈ സമനില നേടുകയും ചെയ്തിരുന്നു. ആറ് മല്‍സരങ്ങളില്‍ നിന്നായി മൂന്ന് ജയം നേടി പോയിന്റ് നിലയില്‍ അഞ്ചാമതാണ് നോര്‍ത്ത്്് ഈസ്റ്റ്്്.
കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ഡെല്‍ഹി ഡൈനാമോസിനെ എഫ്‌സി ഗോവ പരാജയപ്പെടുത്തിയിരുന്നു. 13 പോയിന്റോടെ പോയിന്റ് നിലയില്‍ ഒന്നാമതാണ് ഗോവ. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു ഗോവയുടെ ജയം. ആറ് മല്‍സരങ്ങളില്‍ നിന്ന്് നാല് വിജയമാണ് ഗോവ നേടിയത്.ഡെല്‍ഹിക്ക് തങ്ങളുടെ ആദ്യ ജയം എന്ന സ്വപ്‌നമാണ് കഴിഞ്ഞ ദിവസം വീണ്ടും നഷ്ടമായത്. ഐഎസ്എല്‍ ഈ സീസണില്‍ ഒരു മല്‍സരത്തിലും ജയിക്കാതെ ഒന്‍പതാം സ്ഥാനത്താണ് ഡല്‍ഹി.
ഈ സീസണില്‍ ഒരു വിജയം വരെ ഇല്ലാത്ത ഡെല്‍ഹി ഡൈനാമോസിന് ഇന്ന് ആദ്യ വിജയം ലഭിക്കുമെന്ന് കഴിഞ്ഞ ദിവസത്തെ മല്‍സരത്തില്‍ പ്രതീക്ഷയുയര്‍ന്നെങ്കിലും ഗോവയോട് പരാജയപ്പെടുകയായിരുന്നു. രണ്ട് തവണ ലീഡ് എടുത്തിട്ടും ഒരു പോയന്റുമില്ലാതെ ഗോവയില്‍ നിന്ന് ഡല്‍ഹി മടങ്ങുകയായിരുന്നു. നിരവധി അവസരങ്ങള്‍ തുലച്ചതാണ് ഡെല്‍ഹി ഇത്തവണയും തോല്‍ക്കാനുള്ള കാരണം.
മല്‍സരം തുടങ്ങി ആറാം മിനുട്ടില്‍ തന്നെ ഡെല്‍ഹി ഇന്ന് ലീഡ് എടുത്തിരുന്നു. മധ്യനിര താരം ബിക്രംജിത് സിംഗാണ് ഡല്‍ഹിക്കുവേണ്ടി ഗോവന്‍ വല ചലിപ്പിച്ചത്. കാര്‍മോണയുടെ പാസില്‍ നിന്നായിരുന്നു ബിക്രംജിതിന്റെ ഗോള്‍. കളിയില്‍ ആദ്യ പകുതിയില്‍ തന്നെ മൂന്നോ നാലോ ഗോളിന് മുന്നില്‍ എത്താന്‍ ഡെല്‍ഹിക്ക് ആകുമായിരുന്നു. അത്രയ്ക്ക് അവസരങ്ങള്‍ ഡെല്‍ഹി സൃഷ്ടിച്ചിരുന്നു. മികച്ചൊരു സ്‌െ്രെടക്കര്‍ ഇല്ലാത്തത് ഡെല്‍ഹിക്ക് വിനയായി.രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗോവ സമനില ഗോള്‍ നേടി. 54ആം മിനുട്ടില്‍ എഡു ബേഡിയ ആണ് സമനില നേടിക്കൊടുത്തത്. 70ആം മിനുട്ടില്‍ വീണ്ടും ലീഡ് എടുക്കാന്‍ ഡെല്‍ഹിക്കായി. ചാങ്‌തെ ആണ് ഡെല്‍ഹിയുടെ രണ്ടാം ഗോള്‍ നേടിയത്. 82ആം മിനുട്ടില്‍ ബ്രാണ്ടന്റെ ഗോളില്‍ ഗോവയ്ക്ക് വീണ്ടും സമനില നേടാനായി. ബ്രാണ്ടന്റെ ഈ സീസണിലെ ആദ്യ ഗോളായിരുന്നു ഇത്. 89ആം മിനുട്ടില്‍ എഡു ബേഡിയയുടെ ഗോളിലൂടെ ഗോവ ജയവും ഉറപ്പിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss