ഷീ ടാക്‌സി മാതൃകയില്‍ ഭിന്നലിംഗക്കാര്‍ക്കായി ജി-ടാക്‌സി

തിരുവനന്തപുരം: സംസ്ഥാനത്ത് വിജയകരമായി പരീക്ഷിച്ച ഷീ ടാക്‌സിയുടെ മാതൃകയില്‍ ഭിന്നലിംഗക്കാര്‍ക്കായി ജി-ടാക്‌സി നടപ്പാക്കാന്‍ കേരള സര്‍ക്കാരിന്റെ പുതിയ പദ്ധതി. ഷീ ടാക്‌സിയുടെ വിജയത്തിനു പിന്നാലെയാണ് തൊഴില്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന ഭിന്നലിംഗക്കാര്‍ക്കായി കേരളത്തില്‍ ജി- ടാക്‌സി വരുന്നത്.
സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നു മനപ്പൂര്‍വം മാറ്റിനിര്‍ത്തപ്പെടുന്നവരാണ് ഭിന്നലിംഗക്കാര്‍. തൊഴില്‍ തിരഞ്ഞു ചെല്ലുന്ന ഇടങ്ങളില്‍ നിന്നെല്ലാം ഇക്കൂട്ടര്‍ ക്രൂരമായി അവഗണിക്കപ്പെടുന്നു. ഈ സാഹചര്യത്തില്‍ പൂര്‍ണമായും ഭിന്നലിംഗക്കാരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ളതാണ് പുത്തന്‍ സംരംഭം. ജെന്‍ഡര്‍ ടാക്‌സി'എന്നാണ് ടാക്‌സി അറിയപ്പെടുക. സംസ്ഥാന സര്‍ക്കാരാണ് ഭിന്നലിംഗക്കാര്‍ക്ക് പുതിയൊരു തൊഴില്‍മേഖല പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ജി-ടാക്‌സി പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്.
സംസ്ഥാന സാമൂഹിക നീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ പാര്‍ക്ക് ജി ടാക്‌സിക്കായി പദ്ധതിരേഖ തയ്യാറാക്കിയിട്ടുണ്ട്. ഈവരുന്ന മാര്‍ച്ചില്‍ ആദ്യ ടാക്‌സി സര്‍വീസ് ആരംഭിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
രാജ്യത്ത് അംഗീകരിക്കപ്പെട്ട ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസിക്ക് പ്രോല്‍സാഹനം കൊടുക്കുകയും അത് പ്രാവര്‍ത്തികമാക്കുകയുമാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സാമൂഹിക നീതി മന്ത്രി എം കെ മുനീര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it