|    Nov 17 Sat, 2018 8:28 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

43 തസ്തികകളില്‍ പിഎസ്‌സി വിജ്ഞാപനം

Published : 9th August 2018 | Posted By: kasim kzm

43 തസ്തികകളിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു. ഇതില്‍ 10 തസ്തികകളില്‍ ജനറല്‍ റിക്രൂട്ട്‌മെന്റ് അപേക്ഷയാണ് വിളിച്ചിരിക്കുന്നത്. 25എണ്ണത്തില്‍ എന്‍സിഎ നിയമനമാണ്. ഏഴ് തസ്തികകളില്‍ പട്ടികജാതി-വര്‍ഗക്കാര്‍ക്കുള്ള സ്‌പെശ്യല്‍ റിക്രൂട്ട്‌മെന്റാണ്.
അവസാന തിയ്യതി ആഗസ്ത് 29. ംംം.സലൃമഹമുരെ.ഴീ്.ശി.

ഒഴിവുള്ള തസ്തികകള്‍

വാട്ടര്‍ അതോറിറ്റിയില്‍ എല്‍ഡി ടൈപ്പിസ്റ്റ്, ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട്, ലാന്‍ഡ് യൂസ് ബോര്‍ഡില്‍ സ്‌പെഷ്യലിസ്റ്റ് (സോയില്‍ സയന്‍സ്/സോയില്‍ കണ്‍സര്‍വേഷന്‍), ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് രണ്ട് (സിവില്‍), ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് മൂന്ന് (സിവില്‍), ഫോം മാറ്റിങ്‌സ് ഇന്ത്യ ലിമിറ്റഡില്‍ അക്കൗണ്ടന്റ് ഗ്രേഡ് രണ്ട്, അഗ്രോ മെഷിനറി കോര്‍പറേഷനില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ (ഫൈന്‍ ആര്‍ട്‌സ് കോളജുകള്‍) ക്ലേ വര്‍ക്കര്‍ എച്ച്എസ്എസ്ടി കെമിസ്ട്രി, ഫിസിക്‌സ് എന്നിവ ഉള്‍പ്പെടെ ഏഴ് തസ്തികകളില്‍ പട്ടികജാതി-വര്‍ഗക്കാര്‍ക്കുള്ള സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്. ജയില്‍ വകുപ്പില്‍ അസിസ്റ്റന്റ് ജയിലര്‍, ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട്, വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്‌ടൈം ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (ഉര്‍ദു) തുടങ്ങി തസ്തികകളിളാണ് അവസരം.

ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)

കാറ്റഗറി നമ്പര്‍: 79/2018-സ്‌പെഷ്യലിസ്റ്റ് (സോയില്‍ സയന്‍സ്, സോയില്‍ കണ്‍സര്‍വേഷന്‍) കേരള സ്‌റ്റേറ്റ് ലാന്‍ഡ് യൂസ് ബോര്‍ഡ്.

കാറ്റഗറി നമ്പര്‍: 80/2018 81/2018-ട്രെയ്‌നിങ് ഇന്‍സ്ട്രക്ടര്‍ (ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍) പട്ടികജാതി വികസന വകുപ്പ്.

കാറ്റഗറി നമ്പര്‍: 82/201-കമ്പനി സെക്രട്ടറി കം ഫിനാന്‍സ് മാനേജര്‍. കേരള സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ ലിമിറ്റഡ്.

കാറ്റഗറി നമ്പര്‍: 83/2018-ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് II  (സിവില്‍)/ ഓവര്‍സിയര്‍ ഗ്രേഡ്കക (സിവില്‍)ഹാര്‍ബര്‍ എന്‍ജിനീയറിങ്.

കാറ്റഗറി നമ്പര്‍: 84/2018-ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് കേരള വാട്ടര്‍ അതോറിറ്റി.

കാറ്റഗറി നമ്പര്‍: 85/2018-ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് III (സിവില്‍)/ ഓവര്‍സിയര്‍ ഗ്രേഡ് III (സിവില്‍)/ട്രേസര്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ്.

കാറ്റഗറി നമ്പര്‍: 86/2018-ക്ലേ വര്‍ക്കര്‍ സാങ്കേതിക വിദ്യാഭ്യാസം(കോളജ് ഓഫ് ഫൈന്‍ ആര്‍ട്‌സ്)

കാറ്റഗറി നമ്പര്‍: 87/2018 ടെക്‌നിക്കല്‍ അസിസ്റ്റന്റ്
കേരള അഗ്രോ മെഷിനറി കോര്‍പറേഷന്‍ ലിമിറ്റഡ്.

കാറ്റഗറി നമ്പര്‍: 88/2018 അക്കൗണ്ടന്റ് ഗ്രേഡ്  II ഫോം മാറ്റിങ്‌സ് ഇന്ത്യാ ലിമിറ്റഡ്.

ജനറല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാതലം)
കാറ്റഗറി നമ്പര്‍: 89/2018-ഫാര്‍മസിസ്റ്റ് ഗ്രേഡ്  II ഹോമിയോപ്പതി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss