|    Jul 19 Thu, 2018 5:24 pm
FLASH NEWS

43 ഒഴിവുണ്ടായിട്ടും ലാസ്റ്റ്‌ഗ്രേഡ് നിയമനം ഇഴയുന്നു:അഡൈ്വസ് ചെയ്യുന്ന നടപടികളില്‍ മെല്ലപ്പോക്ക്

Published : 25th September 2017 | Posted By: fsq

 

കൊട്ടിയം:ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ്  ഗ്രേഡ് ഒഴിവുണ്ടായിട്ടും നിമയനം ഇഴയുന്നു. അഡൈ്വസ് ചെയ്യുന്ന നടപടികളാണ് ജീവനക്കാരുടെ മെല്ലപ്പോക്ക് കാരണം വൈകുന്നത്. ലിസ്റ്റ് വരുന്ന ജൂണ്‍ മാസം വരെയെ കാലാവധിയുള്ളൂ. 43 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും അഡൈ്വസ് ചെയ്യുന്ന നടപടി സാങ്കേതിക കാരണങ്ങള്‍ നിരത്തി ജില്ലാ ഓഫിസ് നീട്ടുകയാണ്. ഡിഗ്രിക്കാര്‍ ഉള്‍പ്പെട്ട അവസാന എല്‍ജിഎസ് ലിസ്റ്റാണിത്. ജില്ലാ ഓഫിസില്‍ ഓണം കഴിഞ്ഞും  ജീവനക്കാര്‍ ചിലര്‍ പല സെക്ഷനിലും സ്ഥിരമായി എത്തി തുടങ്ങിയിട്ടില്ല. അകാരണമായി ഇവര്‍ ലീവെടുക്കുന്നത് സ്ഥിരമാണെന്ന് പറയുന്നു. പലരും പഞ്ച് ചെയ്ത ശേഷംപുറത്തിറങ്ങി ഓഫിസ് സമയത്ത് കറങ്ങി നടക്കുകയാണെന്നും പരാതിയുണ്ട്. ചില ജില്ലാ -റീജിയണ്‍ ഓഫിസുകളില്‍ പഞ്ചിങ് മെഷീന്‍ കാഴ്ചവസ്തു പോലെയുമാണ്. കേടുവന്നതാണത്രെ കാരണം. കൊല്ലം ജില്ലാ തല എല്‍ജിഎസ് നിയമനം വീണ്ടും ഇഴയന്നതില്‍ റാങ്ക് ഹോള്‍ഡേഴ്‌സ് യോഗം പ്രതിഷേധിച്ചു. 38 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ട് ഒരുമാസത്തിലേറെയായെന്നതാണ് അവര്‍ മുഖ്യമായും പറയുന്നത്. ഇപ്പോള്‍ അഞ്ച് എന്‍ജെഡി ഒഴിവുകള്‍ കൂടി വന്നിട്ടുണ്ട്. മൊത്തം 43 ഒഴിവുകളുണ്ടായിട്ടും നിയമനം വൈകിക്കുന്ന ജില്ലാ ഓഫിസിന്റെ നടപടി ഉദ്യോഗാര്‍ത്ഥികളോടുള്ള വഞ്ചനയാണ്. ജീവനക്കാരുടെ ഭാഗത്തുനിന്ന് നിരാശാജനകമായ നടപടികളാണ് പലപ്പോഴും ഉണ്ടാകുന്നത്. ഫോണ്‍ വിളിച്ചു തിരക്കിയാല്‍ പലപ്പോഴും കൃത്യമായ മറുപടി കിട്ടാറില്ല. യൂനിയനുകളുടെയും ഭരണാനുകൂല സംഘടനകളുടെയും ജീവനക്കാര്‍ക്ക് കൂട്ടായുണ്ട്. രാഷ്ട്രീയ സംഘടനകളുടെ  പിന്‍ബലത്തോടെ നടക്കുന്ന കരാര്‍നിയമനങ്ങളും താത്കാലിക എംപ്ലോയ്‌മെന്റ് നിയമനങ്ങളും പിഎസ്‌സി ഓഫിസ് ജീവനക്കാരുടെയും കൂടി ഒത്താശയോടെ ജില്ലയില്‍ നിര്‍ബാധം നടക്കുന്നുണ്ടെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്. രണ്ടര വര്‍ഷമായിട്ടും 450 പോലും നിയമനം ശരിയായി എല്‍ജിഎസ് ലിസ്റ്റില്‍നിന്ന് നടന്നിട്ടില്ല. ഇത്രയുമെങ്കിലും നിയമനം നടന്നത് എന്‍ജെഡി ഒഴിവുവന്നതിനാല്‍ മാത്രമാണ്. കഴിഞ്ഞ തവണ കൊല്ലത്ത് ഇതേ ലിസ്റ്റില്‍ നിന്ന് മൂന്നു വര്‍ഷം കൊണ്ട് 1100 ത്തിലേറെ നിയമനമാണ് നടന്നത്

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss