Pathanamthitta local

421 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; 80000 രൂപ പിഴ ഈടാക്കി

ശബരിമല: തീര്‍ഥാടന കാലത്ത് നവംബര്‍ 16 മുതല്‍ 30 വരെയുള്ള കാലയളവില്‍ എക്‌സൈസ് വകുപ്പ് സന്നിധാനത്ത് 80000 രൂപ പിഴ ഈടാക്കി. പുകയില ഉപയോഗവുമായി ബന്ധപ്പെട്ട കോട്പാ ആക്ട് പ്രകാരം 421 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 400 പേരില്‍ നിന്ന് പിഴ ഈടാക്കി. സിഗററ്റ്, ബീഡി, പാന്‍മസാലകള്‍ എന്നിവയാണ് പ്രധാനമായും പിടിച്ചെടുത്തത്. നാല് ലിറ്റര്‍ വിദേശമദ്യം പിടിച്ചതുമായി ബന്ധപ്പെട്ട് ഒരു അബ്ക്കാരികേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സന്നിധാനത്തെ വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ഇടയില്‍ വിതരണം ചെയ്യുന്നതിന് എത്തിച്ചിരുന്നവയായിരുന്നു പിടിച്ചെടുത്ത പുകയില ഉല്‍പ്പന്നങ്ങളില്‍ മിക്കവയും. എക്‌സൈസ് സിഐ കെ പ്രദീപ്കുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സജിത്ത്, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ മുഹമ്മദ് ഹസന്‍ ഖാന്‍, രാജു നേതൃത്വത്തില്‍ ആറ് പ്രിവന്റീവ് ഓഫീസര്‍മാരും അടങ്ങുന്ന 22 അംഗ ടീമാണ് എക്‌സൈസ് വകുപ്പിനുവേണ്ടി സന്നിധാനത്ത് പ്രവര്‍ത്തിക്കുന്നത്.
Next Story

RELATED STORIES

Share it