|    Nov 24 Fri, 2017 10:24 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

42 പൊതുമേഖലാ കമ്പനികളില്‍ 32 എണ്ണവും നഷ്ടത്തില്‍

Published : 25th November 2016 | Posted By: SMR

തിരുവനന്തപുരം: വ്യവസായവകുപ്പിന്റെ കീഴിലുള്ള 42 പൊതുമേഖലാ കമ്പനികളുടെ പ്രവര്‍ത്തനം സംബന്ധിച്ച് മന്ത്രി എ സി മൊയ്തീന്റെ അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്നു. 42 കമ്പനികളില്‍ നിലവില്‍ 32ഓളം കമ്പനികള്‍ നഷ്ടത്തിലാണ്.
കമ്പനികളുടെ വികസനം, വൈവിധ്യവല്‍ക്കരണം, മൂലധനം വര്‍ധിപ്പിക്കല്‍, ആധുനികവല്‍ക്കരണം എന്നിവ ചര്‍ച്ചാവിഷയമായി. തൊഴിലവസരം സൃഷ്ടിക്കുന്നതിലുള്‍പ്പടെയുള്ള വികസനമാണ് പരിഗണനയിലുള്ളതെന്ന് മന്ത്രി യോഗത്തില്‍ പറഞ്ഞു. കഴിവുള്ള മാനേജ്‌മെന്റ് തൊഴിലാളി സഹകരണത്തോടെയുള്ള പ്രവര്‍ത്തനവും സ്ഥാനങ്ങളുടെ ആധുനികവല്‍ക്കരണവും സ്ഥാപനങ്ങളുടെ പുരോഗതിയില്‍ മാറ്റംവരുത്താന്‍ സഹായിക്കുമെന്ന് യോഗം വിലയിരുത്തി. യോഗത്തില്‍ വ്യവസായവകുപ്പ് അഡീ. ചീഫ് സെക്രട്ടറി പോള്‍ ആന്റണി, റിയാബ് ചെയര്‍മാന്‍ ഡോ. സുകുമാരന്‍നായര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക