|    Apr 25 Tue, 2017 5:51 pm
FLASH NEWS

42 താലൂക്ക് ആശുപത്രികളില്‍ ഉടന്‍ ഡയാലിസിസ് കേന്ദ്രം തുടങ്ങും: മന്ത്രി

Published : 6th November 2016 | Posted By: SMR

കണ്ണൂര്‍: ആരോഗ്യപരിചരണ രംഗത്ത് ജനകീയകൂട്ടായ്മകള്‍ രൂപീകരിക്കപ്പെടുന്നതു ആശ്വാസകരമാണെന്നു സംസ്ഥാനത്തെ മുഴുവന്‍ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് സെന്റര്‍ ആരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ആദ്യപടിയായി 42 സെന്ററുകള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും മന്ത്രി കെ കെ ശൈലജ. കരിയാട് കെഎന്‍ യുപി സ്‌കൂളില്‍ നടന്ന വൃക്കയ്‌ക്കൊരു തണല്‍ പ്രദര്‍ശനോദ്ഘാടന വേദിയില്‍മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അവര്‍. കരിയാട് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍,വടകര തണല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് എന്നിവ സംയുക്തമായാണ് ത്രിദിന എക്‌സിബിഷനും മെഡിക്കല്‍ ക്യാംപും സംഘടിപ്പിച്ചത്. അത്യാധുനിക സൗകര്യങ്ങളുള്ള മെഡിക്കല്‍ കോളജായി കോഴിക്കോട് മെഡിക്കല്‍ കോളജിനെ മാറ്റും. രണ്ട് മെഡിക്കല്‍ കോളജിലും എട്ട് ജില്ലാ ആശുപത്രികളിലുമായി 10 കാത്ത്‌ലാബുകള്‍ അനുവദിച്ചിട്ടുണ്ട്. നിലവില്‍ നൂതന ചികില്‍സകള്‍ക്കുള്ള ഭാരിച്ച ചികില്‍സാ ചെലവ് സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത സ്ഥിതിയാണ്. സൗജന്യചികില്‍സ നടപ്പാക്കാന്‍ സര്‍ക്കാറിനും പരിമിതികളുണ്ട്. ഈ സാഹചര്യത്തില്‍ ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ആശ്വാസകരമാണെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. ഡയാലിസിസ് സെന്റര്‍ സ്ഥലമെടുപ്പിനുള്ള കരിയാട് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ ദുബയ് ചാപ്റ്ററിന്റെ ഫണ്ട് എന്‍ എ ബഷീര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷിന് കൈമാറി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ കെ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പി കെ രാജന്‍, എന്‍ എ ബഷീര്‍, പാലിയേറ്റീവ് ഇനീഷ്യേറ്റീവ് സെക്രട്ടറി സുനില്‍ മാങ്ങാട്ടിടം, കെഎന്‍യുപി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ബേബി വിനോദിനി, തണല്‍ ജോയിന്റ് സെക്രട്ടറി ബഷീര്‍ ഉസ്മാന്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ മുഹമ്മദ് സിദ്ധീഖ് സംസാരിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day