|    Dec 11 Mon, 2017 6:03 am

42 ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ പദ്ധതികള്‍ക്ക് അംഗീകാരം

Published : 1st September 2016 | Posted By: SMR

കോഴിക്കോട്:  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2016-17 വാര്‍ഷിക പദ്ധതി അംഗീകാരത്തിനായി ചേര്‍ന്ന അഡ്‌ഹോക് ഡിപിസി യോഗം 37 ഗ്രാമപ്പഞ്ചായത്തുകളുടെയും അഞ്ച് ബ്ലോക്ക് പഞ്ചായത്തുകളുടെയും പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി.  കഴിഞ്ഞ യോഗത്തിലെ 12 പഞ്ചായത്തുകള്‍ അടക്കം 54 പഞ്ചായത്തുകളുടെ പദ്ധതികള്‍ക്ക് ഇതോടെ അംഗീകാരമായി. അടുത്ത ഡിപിസി യോഗം ഈ മാസം ഒമ്പതിന് നടക്കും. പദ്ധതിക്ക് അംഗീകാരം ലഭിച്ച ഗ്രാമപഞ്ചായത്തുകള്‍: അഴിയൂര്‍-125 പ്രൊജക്ടുകള്‍, അടങ്കല്‍ തുക 390.88 ലക്ഷം രൂപ. മാവൂര്‍-210 പ്രൊജക്ടുകള്‍, 1362.96 ലക്ഷം രൂപ. കിഴക്കോത്ത്-158 പ്രൊജക്ടുകള്‍, 492.82 ലക്ഷം. ആയഞ്ചേരി-253 പ്രൊജക്ടുകള്‍, 656.52 ലക്ഷം.
ചെങ്ങോട്ടുകാവ് -238 പ്രൊജക്ടുകള്‍, 553.44 ലക്ഷം. കീഴരിയൂര്‍-71 പ്രൊജക്ടുകള്‍, 242.46 ലക്ഷം. തുറയൂര്‍-90 പ്രൊജക്ടുകള്‍, 212.64 ലക്ഷം. ചോറോട്-105 പ്രൊജക്ടുകള്‍, 1059.11 ലക്ഷം. ഒഞ്ചിയം-106 പ്രൊജക്ടുകള്‍, 305.85 ലക്ഷം. ചേമഞ്ചേരി-210 പ്രൊജക്ടുകള്‍, 671.90 ലക്ഷം. നൊച്ചാട്-174 പ്രൊജക്ടുകള്‍, 524.31 ലക്ഷം. കായണ്ണ-92 പ്രൊജക്ടുകള്‍, 320.68 ലക്ഷം. അത്തോളി-200 പ്രൊജക്ടുകള്‍, 536 ലക്ഷം. മരുതോങ്കര-112 പ്രൊജക്ടുകള്‍, 362 ലക്ഷം. ഏറാമല-180 പ്രൊജക്ടുകള്‍, 1137. 04 ലക്ഷം.
തിരുവള്ളൂര്‍-203 പ്രൊജക്ടുകള്‍, 682.84 ലക്ഷം. എടച്ചേരി-102 പ്രൊജക്ടുകള്‍, 393.57 ലക്ഷം. ഒളവണ്ണ-201 പ്രൊജക്ടുകള്‍, 1451 ലക്ഷം. കുന്നുമ്മല്‍-111 പ്രൊജക്ടുകള്‍, 282.71 ലക്ഷം. നന്മണ്ട-141 പ്രൊജക്ടുകള്‍, 567.75 ലക്ഷം. നടുവണ്ണൂര്‍-147 പ്രൊജക്ടുകള്‍, 496.47 ലക്ഷം. കാക്കൂര്‍-191 പ്രൊജക്ടുകള്‍, 542.92 ലക്ഷം. കുറ്റിയാടി-120 പ്രൊജക്ടുകള്‍, 496.30 ലക്ഷം. കായക്കൊടി-96 പ്രൊജക്ടുകള്‍-311.69 ലക്ഷം. പേരാമ്പ്ര-259 പ്രൊജക്ടുകള്‍, 2192.05 ലക്ഷം. നരിക്കുനി-170 പ്രൊജക്ടുകള്‍, 997.66 ലക്ഷം. തലക്കുളത്തൂര്‍-141 പ്രൊജക്ടുകള്‍, 461.28 ലക്ഷം. പനങ്ങാട്-138 പ്രൊജക്ടുകള്‍, 710.34 ലക്ഷം. കൂത്താളി-97 പ്രൊജക്ടുകള്‍, 378.34 ലക്ഷം. പുറമേരി-78 പ്രൊജക്ടുകള്‍, 302.45 ലക്ഷം. കുന്ദമംഗലം-277 പ്രൊജക്ടുകള്‍, 1147.80 ലക്ഷം. നരിപ്പറ്റ-122 പ്രൊജക്ടുകള്‍, 552.19 ലക്ഷം.
കൊടിയത്തൂര്‍-170 പ്രൊജക്ടുകള്‍, 472.36 ലക്ഷം. കൂരാച്ചുണ്ട്-87 പ്രൊജക്ടുകള്‍, 286.14 ലക്ഷം. വാണിമേല്‍-163 പ്രൊജക്ടുകള്‍, 536.72 ലക്ഷം. ബാലുശ്ശേരി, കക്കോടി ഗ്രാമപഞ്ചായത്തുകളുടെ പദ്ധതിക്കും അംഗീകാരം നല്‍കി. പദ്ധതിക്ക് അംഗീകാരം ലഭിച്ച ബ്ലോക്ക് പഞ്ചായത്തുകള്‍: ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്-68 പ്രൊജക്ടുകള്‍, 861.42 ലക്ഷം. പന്തലായനി  ബ്ലോക്ക് പഞ്ചായത്ത്-64 പ്രൊജക്ടുകള്‍, 878.69 ലക്ഷം. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്-119 പ്രൊജക്ടുകള്‍, 1706.41 ലക്ഷം. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത്-55 പ്രൊജക്ടുകള്‍, 302.71 ലക്ഷം. തൂണേരി ബ്ലോക്ക് പഞ്ചായത്ത്-74 പ്രൊജക്ടുകള്‍, 394.06 ലക്ഷം.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിങ് ഓഫിസര്‍ എം എ ഷീല, ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക