|    Nov 20 Tue, 2018 7:04 pm
FLASH NEWS

Published : 28th August 2018 | Posted By: kasim kzm

ചെര്‍പ്പുളശ്ശേരിയില്‍ വീടുകളില്‍ കവര്‍ച്ച;
പണവും ലാപ്‌ടോപ്പും നഷ്ടമായി ചെര്‍പ്പുളശ്ശേരി: നഗരത്തിനു സമീപം മൂന്നു വീടുകളില്‍ കവര്‍ച്ച. തമിഴ്‌നാട് ഒട്ടംചത്രം സ്വദേശികളുടെ വീടുകളിലാണ് മോഷ്ടാക്കള്‍ കയറിയത്. പലിശക്ക് പണം കടം കൊടുക്കുന്ന ഇടപാട് ഈ വീടുകളില്‍ താമസിച്ചാണ് തമിഴ്‌നാട് സ്വദേശികള്‍ നടത്തിയിരുന്നത്. ഇവര്‍ നാട്ടില്‍ പോയ സമയത്താണ് മോഷണം നടന്നത്.
വിഘ്‌നേശ് നിവാസ്, ഗൗതം നിവാസ് എന്നീ വീടുകളിലാണ് കവര്‍ച്ച നടന്നത്. ഒരു വീടിന്റെ മുന്‍ വാതില്‍ കത്തിച്ച നിലയിലാണ്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തുറക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ബ്രഹ്മദത്തന്‍ കോളനി റോഡിന് അധികം അകലെയല്ലാത്തതാണ് വീടുകള്‍. ഒരു വീട്ടില്‍നിന്നും ലാപ്‌ടോപ്, മൊബൈല്‍ഫോണ്‍, പതിനായിരം രൂപ എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്.
പുത്തനാല്‍ക്കല്‍ ക്ഷേത്ത്രതിനടുത്ത വീടിന്റെ മുന്‍വശത്തെ പൂട്ട് തകര്‍ത്ത നിലയിലാണ്. മൂന്ന് വീടുകളിലെയും താമസക്കാരെക്കുറിച്ച് വ്യക്തമായ അറിവുള്ളവരാണ് കവര്‍ച്ച നടത്തിയതെന്നാണ് സൂചന. ചെര്‍പ്പുളശ്ശേരി പോലിസ് കേസ് എടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss