|    Sep 25 Tue, 2018 4:41 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

Published : 13th August 2018 | Posted By: kasim kzm

കാഞ്ഞങ്ങാട്: കുശാല്‍ നഗറിലെ പോളിടെക്‌നികിനടുത്ത വീട്ടില്‍ നിന്ന് 130 പവനും 35,000 രൂപയും കവര്‍ന്നു. പോളിടെക്‌നികിനു പടിഞ്ഞാറുവശത്തെ എം പി സലീമിന്റെ വീട്ടിലാണ് മോഷണം നടന്നത്. 130 പവന്‍ സ്വര്‍ണവും 35,000 രൂപയും മോഷണം പോയതായി ഹൊസ്ദുര്‍ഗ് പോലിസില്‍ വീട്ടുകാര്‍ പരാതി നല്‍കി. വീട്ടുടമസ്ഥനായ സലീം ശനിയാഴ്ച രാത്രി 11നു ശേഷം ഭാര്യവീട്ടില്‍ പോയിരുന്നു. വീട്ടിലുണ്ടായിരുന്ന ഉമ്മ നഫീസത്ത് തൈക്കടപ്പുറത്തെ മകളുടെ വീട്ടിലും പോയിരുന്നു. ഈ സമയത്ത് കവര്‍ച്ച നടന്നതായാണ് പോലിസ് സംശയിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss