|    Nov 21 Wed, 2018 5:00 pm
FLASH NEWS

41.5 കോടിയുടെ കൃഷിനാശം

Published : 13th August 2018 | Posted By: kasim kzm

മലപ്പുറം: ജില്ലയിലെ മുഴുവന്‍ പ്രളയ ബാധ്യത പ്രദേശങ്ങളും പ്രിന്‍സിപ്പല്‍ ക്യഷി ഓഫിസറും ക്യഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരും സന്ദര്‍ശിച്ച് ഫീല്‍ഡ് തല ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. നെല്ല്, വാഴ, കമുക്, വെറ്റില, കൊക്കോ, റബര്‍, ജാതി, ഗ്രാമ്പു, കുരുമുളക്, പച്ചക്കറി, മരച്ചീനി, മറ്റു കിഴങ്ങുവര്‍ഗ്ഗങ്ങള്‍ എന്നീ വിളകിലായി 41.5 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുള്ളതായി വിലയിരുത്തി.
2205 ഹെക്ടര്‍ പ്രദേശത്തെ വിളകളാണ് നഷ്ടപ്പെട്ടത്. 14389 കര്‍ഷകര്‍ പ്രളയം മൂലമുള്ള നഷ്ടത്തിന് ഇരകളായിട്ടുണ്ട്. കിഴക്കന്‍ മേഖലകളില്‍ കനത്ത മഴതുടരുകയാണ്. ദുരിതത്തിന് ഇരയായകര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതിന് 12 കോടിയോളം രൂപ ആവശ്യമായി വരുമെന്ന് കണക്കാക്കിയിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss