|    Oct 22 Mon, 2018 1:38 pm
FLASH NEWS

41 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സജ്ജം; ടോള്‍ഫ്രീ നമ്പര്‍ 1077

Published : 19th September 2017 | Posted By: fsq

 

കോഴിക്കോട്: ജില്ലയില്‍ മഴ ശക്തമായി തുടരുന്നതിനാല്‍ അടിയന്തര സാഹചര്യങ്ങളില്‍ ദുരിതബാധിതരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി 41 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ജില്ലാ ഭരണകൂടം സജ്ജമാക്കി. മഴക്കെടുതിക്ക് ഇരയാകുന്നവര്‍ക്കായി അടിയന്തരമായി ബന്ധപ്പെടാന്‍ 1077 എന്ന ടോള്‍ഫ്രീ നമ്പറും ഏര്‍പ്പെടുത്തി. കലക്ടറേറ്റില്‍ ദുരന്ത നിവാരണ സമിതിയുടെ കണ്‍ട്രോള്‍ റൂമില്‍ 0497 23710 02, 8547616018 എന്നീ നമ്പറുകളിലും ബന്ധപ്പെടാ മെന്ന് ജില്ലാ കലക്ടര്‍ യു വി ജോസ് അറിയിച്ചു.വടകര താലൂക്കിലെ കാവിലുംപാറ, മരുതോങ്കര, വിളങ്ങാട്, കൊയിലാണ്ടി താലൂക്കിലെ ചക്കിട്ടപ്പാറ, കോഴിക്കോട് താലൂക്കിലെ പുതിയങ്ങാടി, താമരശ്ശേരി താലൂക്കിലെ കൂടരഞ്ഞി, പുതുപ്പാടി, കാന്തലാട് എന്നീ പ്രദേശങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കേന്ദ്രങ്ങളായി കണക്കാക്കി വേണ്ട ക്രമീകരണങ്ങ ള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ഡെപ്യൂട്ടി തഹസില്‍ദാറുടെയും വില്ലേജ് ഓഫിസറുടെയും നേതൃത്വത്തിലാവും പ്രവര്‍ത്തിക്കുക. വില്ലേജുകള്‍, ദുരിതാശ്വാസ കേന്ദ്രങ്ങള്‍, ബന്ധപ്പെടേണ്ട വില്ലേജ് ഓഫിസറുടെ മൊബൈല്‍ നമ്പര്‍ എന്നിവ ചുവടെ. വടകര താലൂക്ക്: അഴിയൂര്‍, ഗവ. ജെബി സ്‌കൂള്‍, അഴിയൂര്‍, 8547616302; ചോറോട്, മുറ്റുങ്ങല്‍ ഗവ. എല്‍പി സ്‌കൂള്‍ മീത്തലങ്ങാടി, 8547616304, ഒഞ്ചിയം, ഒഞ്ചിയം സുനാമി ഫ്‌ലാറ്റ്, 8547616308; വടകര, സൈക്ലോ ണ്‍ ഷെല്‍ട്ടര്‍, 8547616306; കാവിലുംപാറ, കാവിലുംപാറ ഹൈസ്‌കൂള്‍, 8547616321; മരുതോങ്കര, നെല്ലിക്കുമ്മു റീഹാബിലിറ്റേഷന്‍ സെന്റര്‍, 8547676322; വിലങ്ങാട്, വിലങ്ങാട് ഹൈസ്‌കൂള്‍, ഗവ. എല്‍പി സ്‌കൂള്‍, പാലൂര്‍, 8547616328. കൊയിലാണ്ടി താലൂക്ക്: ചെമ്പനോട, പന്നിക്കോട്ടൂര്‍ കമ്യൂണിറ്റി ഹാള്‍, 85 476 16222; ചേമഞ്ചേരി, സുനാമി ഷെല്‍ട്ടര്‍, തുവ്വക്കോട്, 85476162 02; വിയ്യൂര്‍, ഗവ. മാപ്പിള എല്‍പി സ്‌കൂള്‍, കൊല്ലം, 8547616205; കൂരാച്ചുണ്ട്, സെന്റ് തോമസ് പാരിഷ് ഹാള്‍, കൂരാച്ചുണ്ട്, 854761 6237; ചക്കിട്ടപ്പാറ, പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍, ചക്കിട്ടപ്പാറ, 8547616224; പയ്യോളി, കീഴൂര്‍ എയുപി സ്‌കൂള്‍, 8547616209. കോഴിക്കോട് താലൂക്ക്: കടലുണ്ടി, ബിഎല്‍പിഎസ് ചാലിയം, ഇമ്പിച്ചി ഹാജി എച്ച്എസ് എസ് ചാലിയം, ക്രെസന്റ് ഇ എംഎസ് ചാലിയം, 8547616104; ബേപ്പൂര്‍, എളന്തലക്കാട് എല്‍ പിഎസ്, ജനാര്‍ദനദാസ് സ്‌കൂള്‍ മാറാട്, 8547616106; പുതിയങ്ങാടി, ജിയുപിഎസ് ചുങ്കം ജങ്ഷന്‍, ജിഎംയുപി കോയ റോഡ്, 8547616113; എലത്തൂര്‍, നാഷനല്‍ എല്‍പിഎസ് പുതിയങ്ങാടി, ജിഎച്ച്എസ് പുതിയാപ്പ, സിഎംപിഎച്ച്എസ്എസ് എലത്തൂര്‍, 8547616114; കച്ചേരി, കാരപ്പറമ്പ എച്ച്എസ്, നടക്കാവ് ടിടിഐ, 8547616110; കസബ, ചിന്താവളപ്പ് യുപിഎസ്, തോപ്പയില്‍ എല്‍പിഎസ്, വെള്ളയില്‍ എല്‍എല്‍പിഎസ്, ഗവ. അച്യുതന്‍ യുപിഎസ് ചാലപ്പുറം, ലയണ്‍സ് ക്ലബ് തിരുത്തിയാട്, 8547616109; നഗരം, ജിഎ ല്‍പിഎസ് പള്ളിക്കണ്ടി, എം എംഎച്ച്എസ്എസ് പരപ്പില്‍, 8547616108. താമരശ്ശേരി താലൂക്ക്: ശിവപുരം, എസ്എംഎം എം എയുപിഎസ് തേനാക്കുഴി, ജിഎച്ച്എസ്എസ് ശിവപുരം, എയുപിഎസ് മാങ്ങാട്, സിസി യുപിഎസ് ഇയ്യാട്, 8547616234; നെല്ലിപ്പൊയില്‍, സെന്റ് തോമസ് എല്‍പിഎസ്, വിമല യു പിഎസ് മഞ്ഞുവയല്‍, സെന്റ് ജോണ്‍ എച്ച്എസ് നെല്ലിപ്പൊയില്‍, ജിഎല്‍പിഎസ് മുറംപതി, 8547616141; കൂടരഞ്ഞി, ജിഎല്‍പിഎസ് കക്കാടംപൊയില്‍, ഫാത്തിമാബി എച്ച്എസ്എസ് കൂമ്പാറ, 8547616139; പുതുപ്പാടി, സെന്റ് ജോസഫ്‌സ് യുപിഎസ് മയിലള്ളംപാറ, 8547616149, കോടഞ്ചേരി, ജിയു പിഎസ് ചെമ്പുകടവ്, എഎം എല്‍പിഎസ് നൂറാംതോട്, 854 7616130; തിരുവമ്പാടി, എസ്എച്ച്എച്ച്എസ് തിരുവമ്പാടി, എസ്എച്ച്‌യുപിഎസ് തിരുവമ്പാടി, 8547616129; കട്ടിപ്പാറ, നിര്‍മല്‍ യുപിഎസ് ചമല്‍, ജിഎല്‍ പിഎസ് ചമല്‍, ഹോളി ഫാമിലി എച്ച്.എസ് കട്ടിപ്പാറ, 9895 799307; കാന്തലാട്, എഎല്‍പി എസ് വയലട, എഎല്‍പിഎസ് തലയാട്, 8547616236.താലൂക്ക് ഓഫിസുകളുടെയും തഹസി ല്‍ദാര്‍മാരുടെയും ഫോണ്‍ നമ്പര്‍: കോഴിക്കോട്: ണ്‍0495 ണ്‍23729 66, 9447183930, കൊയിലാണ്ടി: ണ്‍0496 ണ്‍2620235, 9447134235, വടകര: ണ്‍0496 2ണ്‍522361, :9846352656 താമരശ്ശേരി: ണ്‍ 04952ണ്‍22380 , 9400539620.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss