|    Aug 16 Thu, 2018 11:23 pm
Home   >  Todays Paper  >  Page 1  >  

Published : 5th August 2018 | Posted By: kasim kzm

ഫാറൂഖ് അബ്ദുല്ലയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയയാളെ
വെടിവച്ചു കൊന്നു
ശ്രീനഗര്‍: നാഷനല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ലയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയയാളെ വെടിവച്ചു കൊന്നു. ഭട്ടിന്‍ഡയിലെ ഫാറൂഖിന്റെ വീട്ടില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. ശ്രീനഗറില്‍ നിന്നുള്ള ലോക്‌സഭാംഗം കൂടിയായ ഫാറൂഖ് അബ്ദുല്ല സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നില്ല. പ്രധാന ഗേറ്റ് കാര്‍ കൊണ്ട് തള്ളിത്തുറന്ന് അകത്തേക്കു കയറിയ ആളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ചു വീഴ്ത്തുകയായിരുന്നു. പൂഞ്ച് ജില്ലയിലെ മെന്ദറില്‍ നിന്നുള്ള മുറാദ് അലി ഷാ എന്നയാളാണ് കൊല്ലപ്പെട്ടത്. ആയുധങ്ങളൊന്നും ഇയാളുടെ പക്കല്‍ നിന്നു കണ്ടെത്താനായിട്ടില്ല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss