4000 കോടി തിരിച്ചടയ്ക്കാമെന്ന് മല്യ; വാഗ്ദാനം ബാങ്കുകള്‍ തള്ളി

ന്യൂഡല്‍ഹി: 9000 കോടി രൂപയുടെ ബാങ്ക് വായ്പ കുടിശ്ശിക തിരിച്ചടയ്ക്കാതെ മുങ്ങിയ മദ്യരാജാവും രാജ്യസഭാ എംപിയുമായ വിജയ് മല്യയുടെ 4000 കോടി രൂപ തിരിച്ചടയ്ക്കാമെന്ന വാഗ്ദാനം ബാങ്കുകള്‍ നിരാകരിച്ചു. വായ്പത്തുക ഭാഗികമായി തിരിച്ചടയ്ക്കാമെന്നും സപ്തംബര്‍ മാസത്തോടെ 2000 കോടിയും പിന്നീട് ബാക്കി തുകയും അടയ്ക്കാമെന്നുമായിരുന്നു മല്യയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. കോടതി ബാങ്കുകളുടെ അഭിപ്രായം തേടിയിരുന്നു. ഇതിനു മറുപടിയായാണ് ബാങ്കുകള്‍ തങ്ങളുടെ തീരുമാനം കോടതിയെ അറിയിച്ചത്. വായ്പത്തുക മാത്രം 4900 കോടി വരുമെന്ന് ബാങ്കുകള്‍ കോടതിയെ ബോധിപ്പിച്ചു.
Next Story

RELATED STORIES

Share it