Flash News

4000ഓളം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തുര്‍ക്കി പുറത്താക്കി



ആങ്കറ: ജൂലൈയിലെ പരാജയപ്പെട്ട പട്ടാള അട്ടിമറിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ ശുദ്ധീകരണപ്രക്രിയയില്‍ 4000ത്തിലധികം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തുര്‍ക്കി ഭരണകൂടം പുറത്താക്കി. പുറത്താക്കിയവരില്‍ 1000ത്തിലധികം നീതിന്യായ മന്ത്രാലയ ഉദ്യോഗസ്ഥരും 1000ഓളം സൈനികരും 100ല്‍ അധികം വ്യോമസേനാ പൈലറ്റുമാരും ഉള്‍പ്പെടും. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൂഫി ആത്മീയ നേതാവ് ഫത്തഹുല്ലാ ഗുലനുമായി ബന്ധമുണ്ടെന്നാരോപിച്ച് നൂറുകണക്കിനു പേരെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് പുതിയ നടപടി. കൂടാതെ, ടിവി ഡേറ്റിങ് ഷോയ്ക്കും സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തി. കഴിഞ്ഞദിവസം ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയയായ വിക്കിപീഡിയക്ക് തുര്‍ക്കി നിരോധനമേര്‍പ്പെടുത്തിയിരുന്നു.
Next Story

RELATED STORIES

Share it