|    Jan 18 Wed, 2017 12:49 am
FLASH NEWS

400 ലിറ്റര്‍ വ്യാജമദ്യവുമായി യുവാവ് പിടിയില്‍

Published : 3rd August 2016 | Posted By: SMR

തൃശൂര്‍: കാറില്‍ അനധികൃതമായി കടത്തുകയായിരുന്ന 400 ലിറ്റര്‍ വ്യാജമദ്യം കോലഴിയില്‍ വച്ച് എക്‌സൈസ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി അറസ്റ്റില്‍. കൊണ്ടോട്ടി ചേലേമ്പ്ര പനങ്ങേല്‍ പുരായി അഖിലേഷ്(29) ആണ് അറസ്റ്റിലായത്.
700 വ്യാജ വിദേശമദ്യക്കുപ്പികള്‍ പെട്ടിയിലാക്കി കാറിന്റെ ഡിക്കിലും സീറ്റിലുമായാണ് സൂക്ഷിച്ചിരുന്നത്. പുതുച്ചേരിയിലെ ഒരു മദ്യനിര്‍മാണശാലയുടെ പേരാണ് പെട്ടികളില്‍ ഉണ്ടായിരുന്നത്. മാഹിയില്‍നിന്നാണ് ഇയാള്‍ മദ്യം വാങ്ങിയത്. ഓര്‍ഡര്‍ അനുസരിച്ച് ആവശ്യക്കാര്‍ക്ക് സ്വന്തം കാറില്‍  മദ്യം എത്തിച്ചുനല്‍കിവരുകയായിരുന്നു. ഡ്രൈവിങില്‍ നൈപുണ്യമുള്ള പ്രതിയെ സാഹസികമായാണ് പോലിസ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വിയ്യൂരില്‍വച്ച് എക്‌സൈസ് സംഘം പ്രതിയുടെ വാഹനത്തിനു കൈ കാണിച്ചെങ്കിലും നിര്‍ത്തിയില്ല. തുടര്‍ന്ന് വാഹനത്തെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സലിംകുമാര്‍, കോലഴി എക്‌സൈസ് ഇന്‍സ്‌പെക്റ്റര്‍ ദേവദാസ്, എഇ ഐ രാംദാസ്, ഹരീഷ്, ബാഷ്പജന്‍, വിപിന്‍, സുരേഷ്‌കുമാര്‍, ഗോപകുമാര്‍, ജോസ് ഡിക്‌സന്‍, സിജന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക