|    Feb 25 Sun, 2018 6:48 pm
FLASH NEWS
Home   >  Just In   >  

400 അനുയായികളെ നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കി: ഗുര്‍മീതിനെതിരേ കുറ്റപ്പത്രം സമര്‍പ്പിച്ചു

Published : 1st February 2018 | Posted By: Jesla

ന്യൂഡല്‍ഹി: ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിനെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ച. 400 അനുയായികളെ നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുറ്റപത്രത്തില്‍ ഗുര്‍മീതിന് വന്ധ്യംകരണം നടത്താന്‍ സഹായം നല്‍കിയ ഡോക്ടര്‍ പങ്കജ് ഗാര്‍ഗ്, എംപി സിങ് എന്നിവര്‍ക്കെതിരെയും പരാമര്‍ശമുണ്ട്.

ഗുര്‍മീതിനെതിരേ സിബിഐ അന്വേഷണം തുടങ്ങിയത് പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ്. ഗുര്‍മീതിന് മേല്‍ ക്രിമിനല്‍ ഗൂഢാലോചന ആയുധം കൊണ്ട് പരിക്കേല്‍പിക്കല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. വ്യാജ സന്ന്യാസിയായ ഗുര്‍മീത് അനുയായികളായ രണ്ട് സ്ത്രീകളെ പീഡിപ്പിച്ച കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷ അനുഭവിച്ചു വരികയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss