400 വര്‍ഷം മുമ്പത്തെ കപ്പല്‍ച്ചേതം കണ്ടെത്തി

കാസ്‌കെയിസ്(പോര്‍ച്ചുഗ ല്‍): പോര്‍ച്ചുഗല്‍ തീരത്ത് 400 വര്‍ഷം പഴക്കമുള്ള കപ്പല്‍ച്ചേതത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ലിസ്ബണിന് സമീപമുള്ള കാസ്‌കെയിസില്‍ നിന്നാണ് 40 അടി നീളത്തില്‍ കപ്പലിന്റെ അടിവശം കണ്ടെത്തിയത്. 1575-1625 കാലത്ത് നിര്‍മിച്ചതാണ് കപ്പല്‍. ഇന്ത്യയില്‍ നിന്ന് സുഗന്ധവ്യഞ്ജനങ്ങളുമായി മടങ്ങുന്നതിനിടെ തകര്‍ന്ന കപ്പലാണിതെന്നാണ് പ്രാഥമിക നിഗമനം.
ചരിത്രപരമായി ഈ ദശാബ്ദത്തിലെ കണ്ടെത്തലെന്നാണ് കപ്പല്‍ച്ചേതത്തെ പുരാവസ്തു ഗവേഷകര്‍ വിലയിരുത്തുന്നത്. പോര്‍ച്ചുഗലിനെ സംബന്ധിച്ചിടത്തോളം എല്ലാ കാലത്തേക്കും പ്രധാനപ്പെട്ട കണ്ടെത്തലാണ് ഇതെന്ന് പ്രൊജക്റ്റ് ഡയറക്ടര്‍ ജോര്‍ജ് ഫ്രീര്‍ വ്യക്തമാക്കി.
ഉപരിതലത്തില്‍ നിന്ന് 12 മീറ്റര്‍ താഴ്ചയിലുള്ള കപ്പലിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് സുഗന്ധവ്യഞ്ജനങ്ങളുടെ അവശിഷ്ടങ്ങള്‍, വെങ്കലത്തില്‍ തീര്‍ത്ത പീരങ്കികള്‍, ചൈനീസ് മ ണ്‍പാത്രങ്ങള്‍, കക്കയുടെ ഷെല്ലുകള്‍, കോളനിവല്‍കരണ കാലത്തെ നാണയം എന്നിവ കണ്ടെടുത്തു. കപ്പല്‍ച്ചേതത്തിന്റെ അവശിഷ്ടങ്ങളും മറ്റ് പുരാവസ്തുക്കളും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
കാസ്‌കെയിസ് മുനിസിപ്പല്‍ കൗണ്‍സിലും നാവികസേനയും പോര്‍ച്ചുഗീസ് സര്‍ക്കാരും ലിസ്ബണ്‍ നോവ സര്‍വകലാശാലയും ചേര്‍ന്ന് 10 വര്‍ഷത്തോളം പഴക്കമുള്ള പുരാവസ്തു ഗവേഷണ പ്രൊജക്റ്റിന്റെ ഭാഗമായ സംഘമാണ് അവശിഷ്ടം കണ്ടെത്തിയത്.

Next Story

RELATED STORIES

Share it