|    Apr 29 Sat, 2017 9:02 pm
FLASH NEWS

40 വര്‍ഷമായി ശവക്കല്ലറ നിര്‍മിച്ച് കാത്തിരുന്ന വൃദ്ധ മരിച്ചു

Published : 14th November 2016 | Posted By: SMR

വെള്ളറട: ഭര്‍ത്താവിന്റെ കല്ലറയ്ക്ക് സമീപം സ്വന്തം കല്ലറ നിര്‍മിച്ച് കാത്തിരുന്ന വൃദ്ധ മരിച്ചു. ആനപ്പാറ കിഴക്കുംകര വീട്ടില്‍ പരതേനായ  പാച്ചന്‍ നാടാരുടെ ഭാര്യ മുത്താര് (89)ആണ് മരിച്ചത്.
കല്ലറ നിര്‍മിച്ചശേഷം മരണത്തിനായി മുത്താര് കാത്തിരുന്നത്  നാല്‍പത് വര്‍ഷമാണ്. ഇന്നലെ ഉച്ചയ്ക്ക് ആനപ്പാറ ഹോളിക്രോസ് ദേവാലയത്തില്‍ മരണാനന്തര ശുശ്രൂഷയ്ക്ക് ശേഷം ആനപ്പാറ ആശുപത്രിക്ക് മുന്നിലെ കല്ലറയില്‍ സംസ്‌ക്കാരം നടന്നു.
മക്കള്‍: നേശം, പരേതനായ മിഖായേല്‍, സരസം, സൂസി, പരേതനായ വര്‍ക്കി. മരുമക്കള്‍: ജോണ്‍സണ്‍, സരോജിനി, ശീംശോന്‍ പരേതനായ ക്രിസ്തുദാസ്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day