|    Oct 17 Tue, 2017 5:57 am
FLASH NEWS
Home   >  Sports  >  Cricket  >  

40 വയസില്‍ സചിന് കളിക്കാമെങ്കില്‍ നെഹ്‌റയ്ക്കും കളിക്കാം: സെവാഗ്

Published : 5th October 2017 | Posted By: ev sports


ന്യൂഡല്‍ഹി: 40 വയസുള്ളപ്പോള്‍ സചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ഇന്ത്യന്‍ ടീമില്‍ കളിക്കാമെങ്കില്‍ 38ാം വയസില്‍ നെഹ്‌റയ്ക്കും ഇന്ത്യന്‍ ടീമില്‍ കളിക്കാമെന്ന് വീരേന്ദര്‍ സെവാഗ്. ആസ്‌ത്രേലിയക്കെതിരായ ട്വന്റി പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നെഹ്‌റയെ ഉള്‍പ്പെടുത്തിയത് ആശ്ചര്യത്തോടെ കാണേണ്ട. അദ്ദേഹം മികച്ച താരമായതുകൊണ്ടാണ് അവസരം ലഭിച്ചതെന്നും സെവാഗ് അഭിപ്രായപ്പെട്ടു. പ്രായമല്ല ടീമിലേക്ക് അവസരം ലഭിക്കുന്നതിനുള്ള മാനദണ്ഡമെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു. നീണ്ട നാളുകളായി ടീമില്‍ ഇടം നേടാതിരുന്ന നെഹ്‌റയെ ഇന്ത്യന്‍ ടീമില്‍ ഉള്‍ക്കൊള്ളിച്ചതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക