|    Apr 30 Sun, 2017 4:31 pm
FLASH NEWS

40 ലക്ഷം രൂപയുടെ പുകയില ശേഖരം പിടികൂടി

Published : 14th August 2016 | Posted By: SMR

കൊച്ചി: 40ലക്ഷത്തോളം രൂപ വിലവരുന്ന വന്‍ പുകയില ഉല്‍പന്നങ്ങള്‍ കൊച്ചി സിറ്റി ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ അരുള്‍ ആര്‍ ബി കൃഷ്ണയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം പിടികൂടി. ഇന്നലെ പുലര്‍ച്ചെ തേവര മട്ടമ്മല്‍ ജങ്ഷനിലുള്ള രഹസ്യ ഗോഡൗണില്‍നിന്നുമാണ് പുകയില ശേഖരം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് കുറ്റിയാടി സ്വദേശി അയൂബിനെ പോലിസ് അറസ്റ്റു ചെയ്തു. സ്‌കൂള്‍കുട്ടികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും വിതരണം ചെയ്യുന്നതിനുവേണ്ടിയാണ് ഇവ സൂക്ഷിച്ചിരുന്നതെന്ന് അറസ്റ്റിലായ അയൂബ് സമ്മതിച്ചതായി പോലിസ് പറഞ്ഞു. പ്രത്യേക കവറുകളില്‍ പാക്ക് ചെയ്ത ദ്രവരൂപത്തിലുള്ള പുകയിലയും അവ ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day