|    Dec 11 Tue, 2018 9:07 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

40 റണ്‍സ് ജയം; പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക്

Published : 12th November 2018 | Posted By: kasim kzm

ഹോബാര്‍ട്ട് (ആസ്‌ത്രേലിയ): മൂന്നാം ഏകദിനമല്‍സരത്തില്‍ ആസ്‌ത്രേലിയയെ 40 റണ്‍സിന് തകര്‍ത്ത് ദക്ഷിണാഫ്രിക്ക 2-1ന് പരമ്പര സ്വന്തമാക്കി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക ഡേവിഡ് മില്ലറുടെയും (139) നായകന്‍ ഫാഫ് ഡു പ്ലെസ്സിസിന്റെയും (125) തകര്‍പ്പന്‍ സെഞ്ച്വറികളുടെ കരുത്തില്‍ 50 ഓവറില്‍ അഞ്ചു വിക്കറ്റിന് 320 റണ്‍സ് അടിച്ചെടുത്തപ്പോള്‍ ആസ്‌ത്രേലിയക്ക് നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റിന് 280 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
മില്ലര്‍ 108 പന്തില്‍ നാലു കൂറ്റന്‍ സിക്‌സറുകളും 13 ഫോറുകളുമുള്‍പ്പെടെയാണ് 139 റണ്‍സെടുത്തത്. പ്ലെസ്സിസിന്റെ ഇന്നിങ്‌സില്‍ 15 ഫോറുകളും രണ്ട് സിക്‌സറുമുള്‍പ്പെടുന്നു. 114 പന്തിലാണ് പ്ലെസ്സിസ് 125 റണ്‍സെടുത്തത്.
ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 252 റണ്‍സ് കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയും ആസ്‌ത്രേലിയയും തമ്മില്‍ നടന്ന ഏകദിനമല്‍സരങ്ങളിലെ പുതിയ റെക്കോഡാണ്.
2000ല്‍ സ്റ്റീവ് വോയും മൈക്കല്‍ ബെവനും ചേര്‍ന്നെടുത്ത 222 റണ്‍സിന്റെ കൂട്ടുകെട്ടാണിവര്‍ തകര്‍ത്തത്. 2001നു ശേഷം ഏകദിനത്തില്‍ അവസാന 15 ഓവറില്‍ ആസ്‌ത്രേലിയ കണ്ടെത്തിയ മികച്ച സ്‌കോറും (174) ഇന്നലത്തെ മല്‍സരത്തില്‍ പിറന്നു.
മറുപടി ബാറ്റിങിനിറങ്ങിയ ആസ്‌ത്രേലിയക്ക് ഷോണ്‍ മാര്‍ഷിന്റെ സെഞ്ച്വറി പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചു.
മാര്‍കസ് സ്‌റ്റോയിനിസ് (63), അലക്‌സ് കേറി(42), ഗ്ലെന്‍ മാക്‌സ്‌വെല്‍ (35) എന്നിവരും പൊരുതിയെങ്കിലും കാഗിസോ റബാഡ, ഡേല്‍ സ്‌റ്റെയിന്‍ എന്നിവരുടെ മാസ്മരിക ബൗളിങിനു മുന്നില്‍ വാലറ്റം തകര്‍ന്നടിഞ്ഞു. ഇരുവരും മൂന്നു വിക്കറ്റ് വീതം നേടി. മാന്‍ ഓഫ് ദ മാച്ചായ ഡേവിഡ് മില്ലറാണ് മാന്‍ ഓഫ് ദ സീരീസ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss