|    Jun 21 Thu, 2018 10:33 am
FLASH NEWS
Home   >  National   >  

40 ദശലക്ഷം ഡോളര്‍ മക്കള്‍ക്ക് കൈമാറി; വിജയ് മല്യക്കെതിരേ സുപ്രിംകോടതി

Published : 12th January 2017 | Posted By: mi.ptk

Vijay-Mallya

ന്യൂഡല്‍ഹി: ബാങ്കുകളുടെ നിയമനടപടി നിലനില്‍ക്കെ 40 ദശലക്ഷം യുഎസ് ഡോളര്‍ മക്കള്‍ക്ക് കൈമാറിയതിന് മദ്യരാജാവ് വിജയ് മല്യക്കെതിരേ സുപ്രിംകോടതി നോട്ടീസ് അയച്ചു. ബാങ്കുകളുടെ പരാതിയില്‍ മൂന്നാഴ്ചയ്ക്കകം സത്യവാങ്്മൂലം സമര്‍പ്പിക്കാന്‍ മല്യയോട് ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, എ എം ഖാന്‍വില്‍കര്‍ എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു. മല്യയുടെ നടപടി വ്യക്തമായ നിയമലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്‌റ്റേറ്റ് ബാങ്ക് നേതൃത്വം നല്‍കുന്ന ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് മല്യക്കെതിരേ ഹരജി സമര്‍പ്പിച്ചത്. കേസ് ഫെബ്രുവരി രണ്ടിന് കോടതി വീണ്ടും പരിഗണിക്കും. വായ്പ തിരിച്ചുപിടിക്കല്‍ ട്രൈബ്യൂണലിന്റെയും കര്‍ണാടക ഹൈക്കോടതിയുടെയും നിയന്ത്രണങ്ങള്‍ മറികടന്നാണ് മല്യ ഇടപാട് നടത്തിയതെന്ന് ബാങ്കുകള്‍ക്കു2േവണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ ബോധിപ്പിച്ചു. സി എസ് വൈദ്യനാഥനാണ് മല്യക്കുവേണ്ടി ഹാജരായത്. വിദേശത്തെ സ്വത്തുവിവരങ്ങള്‍ അടക്കം വെളിപ്പെടുത്തണമെന്ന് കഴിഞ്ഞ ഒക്ടോബറില്‍ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കഴിഞ്ഞ ഫെബ്രുവരിയില്‍ ബ്രിട്ടീഷ് സ്ഥാപനമായ ദിയാഗോയില്‍ നിന്നും ലഭിച്ച 40 ദശലക്ഷം യുഎസ് ഡോളര്‍ സംബന്ധിച്ച് വെളിപ്പെടുത്താതിരുന്നത് വ്യക്തമായ നിയമലംഘനമാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss