|    Dec 19 Wed, 2018 2:32 am
FLASH NEWS

40 കിലോ കഞ്ചാവുമായി നാല് മലയാളികള്‍ ആന്ധ്രയില്‍ അറസ്റ്റില്‍

Published : 19th August 2018 | Posted By: kasim kzm

കണ്ണൂര്‍: നാട്ടിലേക്ക് കടത്തുകയായിരുന്ന 40 കിലോ കഞ്ചാവുമായി കണ്ണൂര്‍ സ്വദേശികളായ യുവാക്കളും യുവതികളും ഉള്‍പ്പെടെ നാലുപേര്‍ ആന്ധ്രയില്‍ അറസ്റ്റില്‍.
കണ്ണൂര്‍ കക്കാട് സ്വദേശി നിയാസുദ്ദീന്‍ (38), അഴീക്കോട് തീപ്പെട്ടി കമ്പനിക്ക് സമീപം സുനോജ് സുമേഷ് (22), അഴീക്കോട്ട് വാടകയ്ക്ക് താമസിക്കുന്ന മാട്ടൂല്‍ സ്വദേശിനി സിന്ധു (35), തൃശൂര്‍ സ്വദേശിനി സൗഭാഗ്യ (25) എന്നിവരാണ് വിശാഖപട്ടണം എക്‌സെസ് പോലിസിന്റെ പിടിയിലായത്. നിയാസുദ്ദീനെതിരേ കണ്ണൂരില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്. കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷന്‍, പഴയ ബസ്സ്റ്റാന്റ് കേന്ദ്രികരിച്ചു നടത്തിയ പല കവര്‍ച്ചക്കേസുകളിലും പ്രതിയാണ്. നിയാസുദ്ദീനും കൂട്ടാളികളും കണ്ണൂരിലേക്ക് വ്യാപകമായി കഞ്ചാവ് കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ പോലിസിലെ എസ്പി സ്‌ക്വാഡ് ഷാഡോ ടീം സിഐ രത്‌നകുമാറിന്റെയും ടൗണ്‍ എസ്‌ഐ ശ്രീജിത്ത് കൊടേരിയുടെയും നേതൃത്വത്തില്‍ പ്രത്യേകസംഘം നഗരത്തിന്റെ വിവിധയിടങ്ങളില്‍ ഒരാഴ്ചയായി തിരച്ചില്‍ നടത്തുകയായിരുന്നു.
പ്രതികള്‍ വിശാഖപട്ടണത്ത് ഉള്ളതായി വിവരം ലഭിച്ചതോടെ കണ്ണൂര്‍ ഡിവൈഎസ്പി പി സദാനന്ദന്‍ ആന്ധ്ര ഇന്റലിജന്‍സ് വിഭാഗത്തിന് വിവരങ്ങള്‍ കൈമാറി. വിശാഖപട്ടണം എക്‌സെസ് പോലിസ് സിഐയുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് പ്രതികള്‍ വലയിലായത്. പ്രതികളെ മെട്രോ പൊളിറ്റന്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി വിശാഖപട്ടണം സെന്‍ട്രല്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. ആന്ധ്രയില്‍നിന്ന് രക്ഷപ്പെട്ട നിയാസുദ്ദീന്റെ കൂട്ടാളി നവാസിനായി കണ്ണൂര്‍ ടൗണ്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss